KARUNAGAPPALLY
സമ്പൂർണ ഭരണഘടന സാക്ഷരതയ്‌ക്കൊരുങ്ങി കരുനാഗപ്പള്ളി
കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ ഭരണഘടനാ സാക്ഷരത പട്ടണമാകാനുള്ള ഒരുക്കത്തിലാണ് കരുനാഗപ്പള്ളി. മുനിസിപ്പാലിറ്റിയിൽ പത്തു വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കിലയിൽനിന്ന് പരിശീലനം നേടിയ സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ഭരണഘടനാ ബോധവൽക്കരണ ക്ലാസുകൾ നടക്കുന്നു. പകുതിയോളം വാർഡുകളിൽ ക്ലാസുകൾ പൂർത്തിയായി. 20 വീടുകൾ ഉൾപ്പെടുത്തിയ തുല്യതാ ഫോറങ്ങൾ രൂപീകരിച്ചാണ് ക്ലാസുകൾ. മുനിസിപ്പൽ തലത്തിൽ സ്വാതന്ത്ര്യഫോറവും വാർഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും രൂപീകരിച്ചു. 30നകം മുനിസിപ്പാലിറ്റിയിൽ ക്യാമ്പയിൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭരണഘടനയെ അവബോധതിത്തിനായി നടത്തുന്ന പുതിയ ചുവടുവയ്പാണ് പരിപാടിയെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.