കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1899-ല്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാണ്.

കടമ്പൂർ എച്ച് എസ് എസ്
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-12-2016Lalsinbox



ചരിത്രം

1899- ല്‍ കെ.സി. ചന്തു നായര്‍ ആരംഭിച്ച ഈ എല്‍. പി. സ്കൂള്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തന്‍ വക്കീല്‍ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സമയത്ത് മുന്‍ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റററുടെ മകന്‍ വി.സി. രവീന്ദ്രന്‍ മാസ്റററായിരുന്നു പ്രധാനധ്യാപകന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാര്‍ത്തിയായനി അമ്മ സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഈ സ്കൂള്‍, ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ മാനേജ്മെന്റിന്റെ ശക്തമായ പിന്‍തുണയും സ്കൂള്‍ സ്ററാഫിന്റെ കൂട്ടായ പ്രവര്‍ത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ഭൗതികസൗകര്യങ്ങള്‍

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളില്‍ 130 റൂമുകളിലായി ഒന്ന് മുതല്‍ +2 വരെയുളള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകള്‍ എന്നവ സ്കൂളിന്റെ പ്രത്യേകതയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തുടര്‍ച്ചയയി SSLC, PLUS TWO എന്നിവയില്‍ 100% വിജയം

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ്ക്രോസ്
  • കലാ പ്രവര്‍തനങല്‍ -2016-17 സബ്‍ജില്ല ചാമ്പ്യന്മാര്‍ (തുടര്‍ച്ചയയി 16 തവണ സബ്‍ജില്ല ചാമ്പ്യന്മാര്‍)
  • കയിക പ്രവര്‍തനങല്‍
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2016-17 സബ്‍ജില്ല ചാമ്പ്യന്മാര്‍

മാനേജ്മെന്റ്

ശ്രീ. പി. മുരളീധരന്‍ ആണ് സ്കൂളിന്റെ മാനേജര്‍. ഇവര്‍ അംഗമായ കടമ്പൂര്‍ എഡുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍, ശ്രീമതി. വി. ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.വി. ചന്ദ്രന്‍ - സിനിമ സംവിധായകന്‍
  • കെ.സി. കടമ്പൂരാന്‍ - രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍
  • അരുണ്‍രാജ് - ഗായകന്‍, സംഗീതസംവിധായകന്‍

വഴികാട്ടി







<googlemap version="0.9" lat="11.813625" lon="75.455577" zoom="16" width="350" height="350" selector="no" controls="none"> 11.813625, 75.455577, Kadambur. H.S.S. </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്&oldid=182274" എന്ന താളിൽനിന്ന് ശേഖരിച്ചത്