ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗണിത ക്ലബ്ബ്

16:23, 8 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINOYI PHILIP (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ ചേർത്തു.)

ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.