എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2016-17

20:22, 26 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18431 (സംവാദം | സംഭാവനകൾ) ('== 2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == ==== പ്രവേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവo

വിദ്യാർത്ഥികൾ ഈ അധ്യയന വർഷാദ്യം പുത്തൻ പ്രതീക്ഷകളും നിർമാർന്ന സ്വപ്നങ്ങളമായി കടന്നുവന്നപ്പോൾ ആഘോഷപൂർവ്വം പിഞ്ചോമനകളെ വരവേറ്റു. വിദ്യാലയവും, പരിസരവും അലങ്കരിച്ചു കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടത്തി. വാർഡ് കൗൺസിലർ വൈറുന്നീസ പി.എം പ്രവേശനോത്സവ കിറ്റ് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കെട്ടിടോദ്ഘാടനവും 93-ാം വാർഷികാഘോഷവും

ഒരു ദേശത്തിന്റെ ചരിത്ര പദങ്ങളിൽ കർമ്മനിരതമായ ആത്മ സമർപ്പണത്തിന്റെ സുവർണ്ണ സാന്നിദ്ധ്യമായി ഇതിനകം വിജയത്തിന്റെ നിത്യതയാർന്ന ശോണ മുദ്രകൾ കാലം ചാർത്തി നൽകിയ വില്ലൂർ എ.എം.എൽ .പി .സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

                പൊതു വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.

 
സ്കൂൾ കെട്ടിടം . ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു


                 രാവിലെ 10 മണിക്ക് കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രദേശത്തെ വിവിധ അoഗണവാടി[1]കളിലെ കുട്ടികളുടെ പരിപാടികളായിരുന്നു ആദ്യം അരങ്ങേറിയത്. പിന്നീട് സ്കൂളിലെ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. രക്ഷിതാക്കളാലും നാട്ടുകാരാലും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിൽ വൈകിട്ട് 5 മണിക്ക് കെട്ടിടോദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനുo സനിമാ സംവിധായകനും അതിലുപരി നടനുമായ ശ്രീ മധുപാൽ നിർവ്വഹിച്ചു. ചടങ്ങിൽ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീ. കെ കെ നാസർ( കോട്ടക്കൽ മുനിസിപാലിറ്റി ചെയർമാൻ) നിർവ്വഹിച്ചു. ഫ്യൂച്ചർ സ്റ്റാർസ് നഴ്സറി സ്കൂളിന്റെ ശീതീകരിച്ച ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ശ്രീമതി സുലൈഖാബി( പൊതുമരാമത്ത് സ്റ്റാന്റിoഗ് കമ്മിറ്റി ചെയർ പേഴ്സൺ) നിർവ്വഹിച്ചു

 
സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനംചെയ്തു.


. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി ഏലിയാമ്മ കെ.പി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ : സാജിദ് മങ്ങാട്ടിൽ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീ സുബൈർ ടി.വി.( വാർഡ് കൗൺസിലർ), ശ്രീ , ജയപ്രകാശ് പി.( എ .ഇ .ഒ, മലപ്പുറം) യുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ശ്രീ അബ ദുൽ കരീം(മാനേജർ പ്രതിനിധി), ശ്രീ കബീർ പട്ടാമ്പി(കൺവീനർ, സ്കൂൾ സംരക്ഷണ സമിതി), ശ്രീമതി മണിയമ്മ ടീച്ചർ എന്നിവരാണ് . പി.ടി.എ.പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് അഷറഫ് സ്വാഗതവും സിദിൻ ടി.സി. നന്ദിയും അർപ്പിച്ചു. കോട്ടയം ദിലീപ് നയിച്ച കാലിക്കറ്റ് വി ഫോർ . യു വിന്റെ മിമിക്സ് മെഗാ ഷോ പരിപാടികൾക്ക് മികവ് നൽകി.

ദിശ 2016

 
ദിശ പരിപാടിയുടെ ബാനർ


21/5/2016 രാവിലെ 10 മണിക്ക് നടത്തി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ പി ജയപ്രകാശ് അധ്യാപകർക്ക് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നല്ലൊരു ക്ലാസ്സ് നൽകി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ ടി.പി സുബൈർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷം വഹിച്ച ചടങ്ങിന് സിദിൻ ടി.സി സ്വാഗതവും അനസ് .ടി  നന്ദിയും പറഞ്ഞു . ഏലിയാമ കെ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന SRG യോഗത്തിൽ വിലയിരുത്തൽ നടന്നു അടുത്ത അധ്യായന വർഷത്തെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു ഒരോരുത്തർക്കുള്ള ചുമതല വിഭജനം നടത്തി അടുത്ത അധ്യായന വർഷത്തെ  പ്ലാനിംഗ് നടത്തി.

 
ദിശ പരിപാടി എ.ഇ. ഒ ശ്രീ ജയപ്രകാശ് സർ ഉദ്ഘാടനം ചെയ്യുന്നു

പ്രവേശനോത്സവം

31/5/2016 രാവിലെ 10 മണിക്ക് എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വാർഷിക കലണ്ടർ രൂപപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും SSG അംഗങ്ങളുടെ സഹായത്തോടെ വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചു

 
കുട്ടികൾക്ക് വിതരണം ചെയ്യാൻ ഒരുക്കിയ ബലൂൺ

നവാഗതരെ വരവേൽക്കൽ

പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

 
പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.

. പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു സിദിൻ ടി.സി ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഫസീല ടീച്ചർ സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.

 
പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു

ലോക പരിസ്ഥിതി ദിനം

ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം[2] , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്.

 
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു

പരിസ്ഥിതി ദിനത്തിന്റെ[1] ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.

മെനു ബോർഡ് ഉദ്ഘാടനം

9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ്. എം( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ സിദിൻ ടി.സി സ്വാഗതവും ഫസീല കെ നന്ദിയും അറിയിച്ചു.

വായനാ വാരാഘോഷം

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. പി.എൻ പണിക്കർ എന്നാൽ പുതുവായിൽ നാരായണ പണിക്കർ കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് സനാദനധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ ആരംഭിക്കാൻ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വായനശാലകൾ ആരംഭിക്കാനും അവ വായനശാലകൾ മാത്രമായി ഒതുങ്ങാതെ അതാതു ദേശത്തെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുണ രാകുക, വായിച്ചു വളരുക ... ചിന്തിച്ച് പ്രബുദ്ധരാവുക തുടങ്ങിയ മുദ്രവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്.

 
വായനവാരത്തിൻ്റെ ഭാഗമായി സ്കൂളിലെ മുഴുവൻ പുസ്തകങ്ങളും പ്രദർശിപ്പിച്ചപ്പോൾ

വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ചിട്ടയായി നടത്താൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയട്ടെ . ജൂൺ 20 രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും സംസാരിച്ചു. അന്ന് തന്നെ ഉച്ചക്ക് ലൈബ്രേറിയൻ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക ഓഡിറ്റ് നടന്നു. 2-6-16സ്കൂളിലെ ഹാളിൽ മുഴുവൻ പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. അന്ന് തന്നെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് അദ്ധ്യാപകർ നൽകി. തുടർന്ന് പിറ്റെ ദിവസം ഓരോ ക്ലാസ്സിലും 10 മണി മുതൽ 11 മണി വരെ വായന നടന്നു. അതിൽ നിന്നും മികച്ച വായനക്കാരെ തെരെഞ്ഞെടുത്തു

ജ്ഞാനോദയം ശില്പശാല

വായനാവാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന തനതു പ്രവർത്തനമാണ് " ജ്ഞാനോദയം ഭീമ പുസ്തകം " .ഓരോ ക്ലാസ്സിലെയും അധ്യാപകർ പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കി 23/6/16 ന് ക്ലാസ്സ് തലത്തിൽ ശില്പശാല നടത്തി. അതിൽ നിന്നും വന്ന സൃഷ്ടികൾ ഉൾപ്പെടുത്തി ഭീമൻ പുസ്തകം തയ്യാറാക്കി. സ്കൂളിലെ LKG മുതൽ 4 വരെയുള്ള എല്ലാ കുട്ടികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം പൂർത്തിയാക്കിയത്. കുട്ടികൾ വരച്ച ചിത്രങ്ങൾ, കഥ, കവിത, വിവരണo എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് തയ്യാറാക്കിയത്.

 
ജ്ഞാനോദയം പുസ്തത്തിൻ്റെ കവർ ഫോട്ടോ

വായനാ കാർഡ് പ്രകാശനം

ഓരോ ക്ലാസ്സിലെയും മികച്ച വായനക്കാരെ കണ്ടെത്തി BRC തയ്യാറാക്കിയ 1, 2 ക്ലാസ്സിലെ വായനാ കാർഡിന്റെ പ്രകാശനം അവർക്കു നൽകി കൊണ്ട് ഹെഡ് മാസ്റ്റർ നടത്തി.

 
വായന കാർഡ് പ്രകാശനം

ലോകലഹരിവിരുദ്ധ ദിനം

1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ സെൽവ ടീച്ചർ സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഏലിയാമ്മ ടീച്ചർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു.

സ്കൂൾ പാർലമെന്റ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസിലാകുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് July 1ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അനസ് മാസ്റ്ററായിരുന്നു. ബൂത്ത് ഓഫീസർ, പോലീസ്, ബാലറ്റ് പേപ്പർ വിതരണം വോട്ടർ പട്ടിക എന്നിവയൊക്കെ കുട്ടികൾ തന്നെ ചെയ്തു. ഒരോ വിദ്യാർഥിക്കും 2 വോട്ടുകൾ വീതം ഉണ്ടായിരുന്നു.(ക്ലാസ് ലീഡർ, സ്കൂൾ ലീഡർ), കുട്ടികൾക്ക് കൗതുകം ഉണർത്തിയ ഇലക്ഷൻ കഴിഞ്ഞതിന് ശേഷം ബാലറ്റുപെട്ടികൾ സീൽ ചെയ്ത് ഓഫീസിലെക്ക് കുട്ടി പോലീസിന്റെ അകമ്പടിയോടെ എത്തിച്ച് സൂക്ഷിച്ചു. ഒരാഴ്ചക്കു ശേഷം സ്ഥാനാർത്ഥികളുടെ മുന്നിൽ വെച്ച് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു

 
സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്

വാമൊഴി ചിന്ത

വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

സാർവത്രിക വിദ്യാഭ്യാസത്തിനായി അനവധി മാതൃകാപരമായ ഇടപെടലുകൾ നടത്തിയ സംസ്ഥാനമാണ് കേരളം സാഹിത്യ പ്രവർത്തനങ്ങൾക്ക് നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട് സാഹിത്യാസ്വാദന ശേഷി വ്യക്തി സത്തയുടെ പ്രധാന ഘടകമാണ്. അത് കൊണ്ട് തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ഏറെയാണ് ഭാഷാ സാഹിത്യപരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വിദ്യാരംഗത്തിന്റെ അടിസ്ഥാന ലക്ഷ്യം വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് എന്നും മാതൃകാപരമായ പദ്ധതികളാവിഷ്കരിച്ച വിദ്യാലയമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ പ്രവർത്തനോത്ഘാടനം 13/7/16 ന് വാർഡ് കൗൺസിലർ സുബൈർ ടി.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോഴിക്കോട് നാന്തല കൂട്ടത്തിന്റെ മജീഷ് കാരയാട് നയിച്ച വാമൊഴി ചിന്ത നാടൻ പാട്ട് ശിൽപശാലയും നടന്നു

ചാന്ദ്രദിനം

ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21ചന്ദ്രദിനമായി ആഘോഷിക്കുന്നു. " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്‌പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും" . എന്ന് ആoസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴിക കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. സ്കൂളിൽ വിപുലമായി ദിനാചരണം നടത്തി. രാവിലെ അസംബ്ലിയിൽ ഫസീല ടീച്ചർ പ്രഭാഷണം നടത്തി. 2, 3, 4 ക്ലാസ്സിലെ കുട്ടികൾ ചുമർ ചിത്രങ്ങളും പതിപ്പുകളും തയ്യാറാക്കി. ഉച്ചക്ക് ശേഷം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ബഹിരാകാശ ലോകം CD പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി നടത്തി

ഹിരോഷിമ നാഗസാക്കി ദിനം

1945 ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം . അന്ന് ജപ്പാനിൽ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും പൊട്ടിമുളക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി പുറപ്പെട്ട എനോളഗ എന്ന B 29 വിമാനം 1500 മൈലുകൾക്കപ്പുറത്തുള്ള ജപ്പാനലക്ഷ്യം വച്ച് പറന്നുയർന്നു. ലിറ്റിൽ ബോയ് എന്ന പേരിട്ട അണുബോംബുമായി അത് ലക്ഷ്യത്തിലേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്ന ഹൃദയ ഭേദകമായ നിലവിളികളായിരുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. തുടർന്ന് മരണമടഞ്ഞ ആയിരക്കണക്കിനാളുകൾ ... രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. യുദ്ധത്തിന്റെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജി.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു.

അധ്യാപകൻ്റെ സ്വന്തം ചെലവിൽ ഡിജിറ്റൽ ക്ലാസ്സ് റൂം

അക്ഷരങ്ങൾ നാളേക്കുള്ള കരുതലാകുമ്പോൾ അത് അണയാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അങ്ങനെയാണ് എ.എം എൽ .പി .സ്കൂൾ വില്ലൂർ നാടിന്റെ തണലും നന്മയുമായത്. ഈ കൊച്ചു വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവർ സമൂഹത്തിൽ വിവിധ മേഘലകളിൽ പ്രഗത്ഭരും പ്രശസ്തരുമാണ്. കാലഘട്ടത്തിനനുസരിച്ച് മുന്നേറാൻ വെമ്പൽ കൊണ്ട ഈ സരസ്വതീ മന്ദിരം മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കയാണ്. ഞങ്ങൾ സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റികൊണ്ടിരിക്കയാണ്.

          ലോകം മാറിമറിയുകയാണ് .......

ആ മാറ്റത്തിന്റെ കൊടുങ്കാറ്റിൽസമൂഹ മനസ്സും , മനോഭാവവും , സംസ്ക്കാരം പോലും മാറി. അറിവിന്റെ ജാലകം ഇനി വിരൽ തുമ്പിൽ . പൊതു വിദ്യാലയങ്ങൾ ഇനി പിൻ ബഞ്ചിലല്ല. മുൻ ബഞ്ചിൽ തന്നെ എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞ അധ്യയനവർഷം മുഴുവൻ മാനേജ്‌മെന്റും, PTA യും ശ്രമിച്ചു കൊണ്ടിരിക്കയാണ്. ദൂരം ഇനിയും കുറെയേറെയുണ്ട് എന്ന് ഉത്തമ ബോധ്യമുണ്ട്. പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോളിതാ മൂന്നാമത്തെ ക്ലാസ്സ് മുറിയും ഡിജിറ്റൽ ക്ലാസ്സ് റൂമാക്കി മാറ്റിയിരിക്കുന്നു. പ്രശസ്തി മോഹിച്ചല്ല. നാളെയുടെ നമ്മുടെ കുട്ടികൾക്ക് അറിവ് വിരൽ തു൩ിലെത്തിക്കാൻ ഒരു എളിയ ശ്രമം.

സ്കൂളിലെ അധ്യാപകനായ ടി.സി സിദിൻ മാഷ് ആണ് ക്ലാസ് ഡിജിറ്റൽ ആക്കാനുള്ള മുഴുവൻ തുകയും കണ്ടെത്തിയത്.

 
ഡിജിറ്റൽ ക്ലാസ് ബഹു.എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു


            ഡിജിറ്റൽ ക്ലാസ്സ് മുറിയുടെ ഔപചാരിക ഉദ്ഘാടനം 11.8.2016 വ്യാഴം രാവിലെ 10 മണിക്ക് കോട്ടക്കൽ എം.എൽ .എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. PTA വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ഉപജില്ല ഓഫീസർ ശ്രീ പി.ജയപ്രകാശ് നിർവ്വഹിച്ചു.

 
വാർഷിക റിപ്പോർട്ട് ശ്രീ ജയപ്രകാശ് സർ നിർവ്വഹിക്കുന്നു .

അമ്മ ഡയറിയുടെ പ്രകാശനം

കുട്ടികളുടെ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ രക്ഷിതാക്കൾ വലിയ റോൾ വഹിക്കേണ്ടതുണ്ട് .അതിനായി വിദ്യാലയം ഏർപ്പെടുത്തിയ നൂതന ആശയമാണ് അമ്മ ഡയറി

അമ്മ ഡയറിയുടെ പ്രകാശനം ഉപജില്ല ഓഫീസർ ഹുസൈൻ സർ നിർവ്വഹിച്ചു.

സ്ക്കൂൾ റേഡിയോ ഉദ്ഘാടനം സുബൈർ ടി.പി (വാർഡ് കൗൺസിലർ )നിർവ്വഹിച്ചു. മാനേജർ പ്രതിനിധി അബ്ദുൽ കരീം എം., മുഹമ്മദ് അമ്പലവൻ (പി.ടി.എ.പ്രസിഡന്റ്), കബീർ പട്ടാമ്പി എന്നിവർ ആശംസകൾ അറിയിച്ചു. സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ച പരിപാടി മുഹമ്മദ് അഷ്റഫ് എം.കെ സ്വാഗതവും ഏലിയാമ്മ കെ.പി നന്ദിയും പറഞ്ഞ് അവസാനിപ്പിച്ചു.

 
അമ്മ ഡയറി പ്രകാശനത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം

70-ാം സ്വാതന്ത്ര്യ ദിനമാണ നമ്മൾ ആഘോഷിച്ചത് നമ്മുടെ വിദ്യാലയത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തി

സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പതാക ഉയർത്തി ആ സമയം എല്ലാ കുട്ടികളും ചേർന്ന് പൊങ്ങുക പൊങ്ങുക പൊൻ കൊടിയെ എന്ന് തുടങ്ങുന്ന പതാക ഗാനം ആലപിച്ചു ഹെഡ് മാസ്റ്ററും വാർഡ് കൗൺസിലറും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ച പതാകകളും പ്ലക്കാർഡുകളുമായി നെഹ്റുവിന്റെ വേഷമണിഞ കുട്ടിയുമായി റാലി നടത്തി. സ്കൂളിൽ എത്തിയ ശേഷം ദേശീയ ഗാനാലാപന മത്സരം നടത്തി. 1, 2 ക്ലാസ്സുകൾ ക്ലബു ചെയ്തും 3,4 ക്ലാസ്സുകൾ ക്ലബു ചെയ്തുമാണ് മത്സരം നടത്തിയത് 2 B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി 3,4 ക്ലാസ്സിൽ നിന്ന് 4.A ക്ലാസ്സ് ഒന്നാം സ്ഥാനം നേടി. ശേഷം പഴശ്ശിരാജ സിനിമാ പ്രദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് നടത്തി. എല്ലാ കുട്ടികളും സ്വാതന്ത്ര്യ ദിന ആൽബം നിർമിച്ചു.

ഓണാഘോഷം

കേരളത്തിന്റെ ദേശീയോത്‌സവമായ ഓണം കേരളമെങ്ങും ആഘോഷിച്ചപ്പോൾ വിവിധ പരിപാടികൾ നമ്മുടെ വിദ്യാലയത്തിലും നടത്തുകയുണ്ടായി

കുട്ടികൾ ക്ലാസ്സ് തലത്തിൽ ക്ലബ്ബ് ചേർന്ന് ഓണപ്പൂക്കളമൊരുക്കി ആദ്യത്തെ മത്സരത്തിൽ

2. B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി

രണ്ടാമത്തെതിൽ 4A ക്ലാസ് ഒന്നാം സ്ഥാനം നേടി.

വിദ്യാലയത്തിൽ ഓണ സദ്യ കെങ്കേമമാക്കുന്നതിനായി ഒരോ ക്ലാസിലെ കുട്ടികൾ ഒരോ വിഭവങ്ങൾ തയ്യാറാകി കൊണ്ടുവരികയും സ്കൂളിൽ ബാക്കിയുള്ള വിഭവങ്ങൾ തയ്യാറാക്കുകയും അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കാൻ നമുക്ക് കഴിഞ്ഞു 4 ക്ലാസ്സിലെ നിഹാലിന്റെ ഉമ്മ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഒരു കുലവാഴപ്പഴവുമായി വന്നത് ശ്രദ്ധേയമായി സ്കൂളിൽ എത്തിയ നാട്ടുകാർക്കും കുട്ടികൾക്കും 12 വിഭവങ്ങളും പായസവും കൂട്ടി ഇലയിൽ ഭക്ഷണം വിളമ്പാൻ നമുക്ക് സാധിച്ചു കുട്ടികളുടെ വിവിധ ഓണക്കളികൾ നടത്തി. നഴ്സറി ക്ലാസ്സിലെ കുട്ടികൾക്ക് കസേരകളി, മിഠായി പെറുക്കൽ, കൂടാതെ  സുന്ദരിക്ക് പൊട്ട് തൊടൽ ,ലെമൺ സ്പൂൺ , ആനക്ക് വാലു വരക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി.

 
സ്കൂളിൽ ഒരുക്കിയഓണസദ്യ

അധ്യാപക ദിനം

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്ര പതിയും രാണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ എസ് രാധാകൃഷ്ണന്റെ ജൻമദിനം രാജ്യമെങ്ങും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ ഒരു പിരീഡ് ഒരു കുട്ടി ക്ലാസ് എടുത്തു 1-ാം ക്ലാസ്സിലെ മാജിദ സാരിയുടുത്ത് ക്ലാസെടുത്തത് കുട്ടികൾക്ക് കൗതുകമായി

ബക്രീദ് ആഘോഷം

വിവിധ ആഘോഷങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പെരുന്നാൾ ആഘോഷം നടത്തി. കുട്ടികൾക്ക് പെരുന്നാളിന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി 1,2 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്തും 3,4 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്ത് ആണ് പരിപാടി നടത്തിയത് ഉച്ചയ്ക്ക് എല്ലാവർക്കും തേങ്ങാച്ചോറും കോഴിക്കറിയും പപ്പടവും നൽകി.

 
ബക്രീദ് ദിനത്തിൽ നടത്തിയ മൈലാഞ്ചി ഇടൽ മത്സരം

സ്കൂൾ കായികമേള

  കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായിക മേളകൾ സംഘടിപ്പിക്കുന്നത് നമ്മുടെ വിദ്യാലയത്തിൽ ഒക്ടോബർ 5,6 തിയതികളിൽ കായിക മേള നടത്തി. കുട്ടികളെ 3 ഗ്രൂപ്പായി തിരിച്ചിട്ടാണ് കായിക മേള നടത്തിയത് ഗ്രീൻ, റെഡ്, യലോ ഗ്രൂപ്പുകൾ ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി

 
സ്കൂൾ കായികമേളയിലെ ഓട്ടമത്സരത്തിൽ നിന്നും
 
സ്കൂൾ കായികമേളയിൽ പതാക ഉയരക്കുന്നു






സ്കൂൾ കലാമേള

സ്കൂൾ തല കലോത്സവം നവം൩൪ 2,3 തിയതികളിലായി നടത്തി കൂട്ടികളെ 3 ഗ്രൂപ്പായി തിരിച്ച് ഒരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ നിയമിച്ചു കലോത്സവം ശ്രീമതി ഫാരിസ ഹുസൈൻ( പട്ടുറുമാൽ ഫെയിം) നിർവഹിച്ചു. ചടങ്ങിൽ ശ്രീ സുബൈർ ടി.പി മുഖ്യതിഥിയായിരുന്നു ഏലിയാമ്മ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് എം.കെ അധ്യക്ഷം വും ഫസീല കെ നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും , ഗ്രൂപ്പ് രണ്ടാം സ്ഥാനവും ,യലോ ഗ്രൂപ്പ്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1, 2 സ്ഥാനങ്ങൾക്ക് എവറോളിംങ്ങ് ട്രോഫി പി.ടി.എ പ്രസിഡന്റ് അബ്ദുള്ള കോഴിക്കൽ നൽകി.

 
സ്കൂൾ കലാമേളയുടെ ഉദ്ഘാടനം ശ്രീമതി ഫാരിസ ഹുസൈൻ നിർവ്വഹിക്കുന്നു
 
സ്കൂൾ കലാമേളയിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു





വീണ്ടെടുക്കാം മലയാളത്തെ

മലയാണ്മ

കേരള പിറവിയുടെ 60 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി 1,4 ക്ലസ്സുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 60 വർഷത്തെ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കി. മലയാൺമ എന്ന് പേരു നൽകിയ കയ്യെഴുത്ത് മാഗസിന്റെ കവർ ചിത്രം ഒന്നാം ക്ലാസിലെ കുട്ടിയാണ് വരച്ചത് ബുക്ക് ബൈൻഡിങ് അനസ് അറസ് മാസ്റ്റർ നിർവ്വഹിച്ചു.

 
മലയാണ്മ വാർഡ് കൗൺസിലർ ടി.പി സുബൈർ പ്രകാശനം ചെയ്യുന്നു

ക്യാമ്പയിൻ

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസം നീണ്ട് നിന്ന ക്യാമ്പയിൻപ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി എം ഉണ്ണി( മാതൃഭൂമി ) ഉദ്ഘാടനം ചെയ്തു. കുട്ടികളെകാർട്ടൂൺ ചിത്രം വരച്ച് രസിപ്പിച്ചു

 
വീണ്ടെടുക്കാം മലയാളത്തെ ക്യാമ്പയിൻ പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

നാടൻ പാട്ട് ശിൽപശാല

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ഒരു നാടൻ പാട്ട് ശിൽപശാല നടത്തി റിയാസ് മലപ്പുറം കുട്ടികൾക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കുട്ടികളെ രസിപ്പിച്ചു. ഈ പരിപാടികൾ മലയാള ത്തിന്റെ പ്രധാന്യം മുറുകെ പിടിക്കുന്നതിനു സഹായകമാകും വിധമായിരുന്നു.

ലോക വിനോദ സഞ്ചാരദിനം

നമ്മുടെ വിദ്യാലയത്തിൽ കലാസാഹിത്യ വേദിയും മാതൃഭൂമി നന്മയും ഒത്ത് ചേർന്ന് ആയുർവേദത്തിന്റെ നാട്ടിൽ നിന്നും തുഞ്ചന്റെ നാട്ടിലേക്ക് എന്ന പേരിൽ ഒരു യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം മാതൃഭൂമിയിലെ കെ.ജെ സ്റ്റീഫൻ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. അദ്ദേഹം കുട്ടികളോട് സംസാരിച്ചു. യാത്ര കുട്ടികൾക്ക് വളരെയധികം അറിവ് പകർന്ന് കിട്ടുന്നതായിരുന്നു. തുഞ്ചൻപറമ്പിൽ മലയാളവുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. തുടർന്ന് തിരുനാവായ മാമാങ്കം നടന്ന സ്ഥലം സന്ദർശിച്ചു. യാത്രക്ക് അനസ് ടി. ഗീതിക ,ഫസീല എന്നിവർ നേതൃത്വം നൽകി.

 
ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ ഭാഗമായുള്ള യാത്ര മാതൃഭൂമിയിലെ കെ ജെ സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു
 
വിനോദ സഞ്ചാര ദിനത്തിൽ വിദ്യാർത്ഥികൾ തുഞ്ചൻ പറമ്പിൽ




ഫ്യൂച്ചർ സ്റ്റാർസ്നഴ്സറി ഫെസറ്റ്

നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തനം  ആരംഭിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 24 ന് വിദ്യാലയത്തിലെ പ്രീ പ്രൈമറി ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ ക്ലാസ്സ് വളരെ മികവ് പുലർത്തി അംഗൺ വാടി കുട്ടികളുടെ പരിപാടി വളരെയധികം ശ്രദ്ധേയമായി. ജനപങ്കാളിത്തം കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ നാസർ ( മുനിസിപ്പൽ ചെയർമാൻ)നിർവ്വഹിച്ചു സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ SSLC +2 കുട്ടികളെ ആദരിച്ചു. ചടങ്ങിൽ  ശ്രീമതി ഫാരിസ ഹുസൈൻ പട്ടുറുമാൽ ഫെയിം , എ.ഇ.ഒ ശ്രീ ജയപ്രകാശ്, ശ്രീ ഹുസൈൻ എ ഇ ഒ മലപ്പുറം ശ്രീ അബ്ദുൽ കരീം, ശ്രീ സുബൈർ ടി.പി,ശ്രീ അബ്ദുള്ള കോഴിക്കൽ കബീർ പട്ടാമ്പി , ഇർഷാദ് സി.കെ. മുരളിധരൻ നായർ ,ഉനൈസ് ടി.പി തുടങ്ങി വർ ആശംസകൾ അർപിച്ച് സംസാരിച്ചു.

 
സ്റ്റാർസ് ഫെസ്റ്റ് നഗരസഭ ചെയർമാൻ ശ്രീ .കെ .കെ നാസർ ഉദ്ഘാടനം ചെയ്യുന്നു
 
സ്റ്റാർസ് ഫെസ്റ്റിൽ ശ്രീമത ഫാരിസ ഹുസൈൻ സംസാരിക്കുന്നു




 
സ്റ്റാർസ് ഫെസ്റ്റിൽ നിന്ന്

ക്രിസ്തുമസ് ആഘോഷം

യേശുജനിച്ച ഡിസംബർ 26 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മലാഖമാർ ആട്ടിടയൻമാർക്ക് മുന്നിൽ ഇങ്ങനെ പാടി. " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ... ഭൂമിയിൽ സമ്മനസ്സുള്ളവർക്ക് സമാധാനം " . ഇതു തന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും . വിദ്യാലയത്തിൽ ഇതിന്റെ സ്മരണ ഉണർത്തുന്നതിനായി സാന്താക്ലോസ്സിന്റെ വേഷമണിഞ്ഞ് കുട്ടികളും കേക്ക് മുറിച്ച ആഘോഷിച്ചു. പുൽകൂട് ഒരുക്കി ,കരോൾ ഗാനം പാടി ,പരിപാടികൾ വിപുലമായിരുന്നു.

 
സ്കൂൾ ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്


യുട്യൂബ്  ചാനൽ ലോഗോ പ്രകാശനം

പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 6 വർഷമായി റിഥം റേഡിയോ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ ലോക ജനതക്കു മുമ്പിൽ എത്തിക്കുവാൻ യു ട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. റിഥം വിഷൻ എന്ന് പേരിട്ടിരിക്കുന്ന ചാനൽ ലോഗോ പ്രകാശനം കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസർ നടത്തി. കുട്ടികളുടെ പരിപാടികൾ ചാനലിൽ നടന്നു വരുന്നു.

 
റിഥം വിഷൻ ലോഗോ പ്രകാശനം ശ്രീ കെ.കെ നാസർ നിർവ്വഹിക്കുന്നു

അവസാന കുട്ടിയും മികവിലേക്ക്

ഈ വർഷത്തിലെ ദിശ എസ്.ആർ.ജി വാർഷികത്തിൽ എടുത്ത തീരുമാനമായിരുന്നു അവസാന കുട്ടിയെയും മികവിലെത്തിക്കുക എന്നത്. ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനായി മലയാള തിളക്കത്തിന്റ ഉപജ്ഞാതാവായ ശ്രീ പൗലോസ് മാഷെ സ്കൂളിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഒരു ദിവസം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് എടുക്കുകയും ചെയ്തു. മുനിസിപാലിറ്റിയിലെ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരും പങ്കെടുത്തു. മുനിസിപാലിറ്റി ചെയർമാൻ ശ്രീ കെ കെ . നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.

 
പൗലോസ് മാഷ്ക്കുള്ള സ്നേഹോപഹാരം ശ്രീ കെ.കെ നാസർ കൈമാറുന്നു

പഠന യാത്ര

സ്കൂൾ പഠന യാത്രാ ക്ലബിന്റെ നേതൃത്വത്തിൽ ജനുവരി 25 ന് പഠന യാത്ര നടത്തി. കോഴിക്കോട് ജില്ലയിലെ കാപ്പാട്, കീർത്താസ്, സർഗ്ഗാലയ, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമായിരുന്നു പഠന യാത്ര .

 
പഠനയാത്ര കുഞ്ഞാലി മരക്കാർ സ്മാരകത്തിൽ എത്തിയപ്പോൾ

വികസന ജാഥ

ഒരു ഗ്രാമത്തിന്റെ ഹൃദയ തുടിപ്പായി ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ നമ്മുടെ വിദ്യാലയം പുതു ചരിത്രം കുറിക്കുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് അതിബൃഹത്തും സമഗ്രവുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അന്തർദേശിയ നിലവാരത്തിലേക്ക് ഉയരുകയാണ് നമ്മുടെ സ്കൂൾ ഒന്നാം ക്ലാസ് ഒന്നാം തരം രണ്ട് ,മൂന്ന് , ക്ലാസ്സുകൾ ഡിജിറ്റൽ ക്ലാസ് മുറികൾ കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ വിദഗ്ത പരിശീലനം അക്കാദമിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രവർത്തനത്തിലൂടെ അവസാന കുട്ടിയും മികവിലെത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്

ഭൗതിക രംഗത്തും അക്കാദമിക രംഗത്തും ഒരുപാട് മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഇനിയുള്ള കാര്യങ്ങൾ ഭൗതിക കൂട്ടായമയിലൂടെ പൂർത്തീകരിക്കേണ്ടതാണ്. പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയമായ വില്ലൂർ എ.എം.എൽ.പി സ്കൂൾ നമുക്ക് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാം. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ഫെബ്രുവരി 25-ാം തിയതി വികസന സന്ദേശ ജാഥ നടത്തി. രാവിലെ 10 മണിക്ക് സെവൻസ്റ്റാർ ക്ലബ്ബ് പരിസരത്ത് വെച്ച് ജാഥയുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽചയർമാൻ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ സുബൈർ ടി.പി അധ്യഷം വഹിച്ചു. ശ്രീമതി സുലൈഖാബി , കബീർ പട്ടാമ്പി, ഇർഷാദ് സി, അബ്ദുൽ കരീം എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ നന്ദിയും അർപിച്ചു. ജാഥക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് പാപ്പായി തണൽ പാപ്പായി, എഫ് .സി. കല്ലഡ കോസ്മോസ് ഉദരാണി, നിര പറമ്പ്, അരിച്ചോ ൾ എന്നിവിടങ്ങളിൽ സീകരണം ലഭിച്ചു.

 
കാൽനട വികസന ജാഥയിൽ നിന്ന്
 
കാൽനട വികസന ജാഥ സമാപനകേന്ദ്രത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീ മുസ്തഫ സാർ സംസാരിക്കുന്നു





വികസന സെമിനാർ

2017 മാർച്ച് 5 ഞായറാഴ്ച 10 മണിക്ക് സ്കൂൾ വികസന സെമിനാർ നടന്നു. സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ശ്രീ പ്രെഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിന് ശ്രീ സുബൈർ ടി.പി വാർഡ് കൗൺസിലർ അധ്യക്ഷം വഹിച്ചു. ശ്രീ സാജിദ് മങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയം മികവിന്റെ കേന്ദ്രം സമീപന രേഖ എന്ന വിഷയത്തിൽ ശ്രീ കെ കെ ശിവദാസൻ മാസ്റ്റർ വിദ്യാഭ്യാസ സമിത കോ ഓർഡിനേറ്റർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ലാസ് എടുത്തു. ശ്രീ ജയപ്രകാശ് പി(എ.ഇ.ഒ മലപ്പുറം) ശ്രീ ഹുസൈൻ പി(എ.ഇ.ഒ) മലപ്പുറം, ശ്രീ രാമകൃഷ്ണൻ ചെറുകുന്ന് ( ബി.പി. ഒ) മലപ്പുറം, ശ്രീ അബ്ദുൽ കരീം ( മാനേജർ പ്രതിനിധി) ശ്രീ കബീർ പട്ടാമ്പി, അബ്ദുള്ള കോഴിക്കൽ ശ്രീകുമാരൻ മാസ്റ്റർ, ശ്രീ ജി മുരളിധരൻ നായർ ശ്രീമതി ശിഖ, ശ്രീ ഉനൈസ് ടി.പി, ശ്രീ നിസാർ ,ശ്രീ റഫീഖ്, ശ്രീ മുഹമ്മദ് കുട്ടി , ശ്രീ സാദിഖ് എന്നിവരാണ് .

പിന്നീട് 5 ഗ്രൂപ്പുകൾ തിരിഞ് സെമിനാർ അവതരണം നടന്നു.

അക്കാദമികം അവതരണം ശ്രീമതി ഏലിയാമ കെ.പി

പ്രതികരണം ശ്രീ ജയാരകാശ് പി (എ ഇ  ഒ) ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ സലിം

ഭൗതികം അവതരണം ഫസീല കെ.

പ്രതികരണം. ബിനു മാസ്റ്റർ

ആരോഗ്യം കായികം അവതരണം അനസ് ടി

പ്രതികരണം ശ്രീരാമകൃഷണൻ ചെറുകുന്ന്( ബി.പി.ഒ)

കലാ പ്രവൃത്തിപരിചയം അവതരണം സെൽവ എം.

പ്രതികരണം  ഇന്ദിര ടീച്ചർ( വിദ്യാരംഗം സബ് ജില്ലകൺവീനർ)

പാഠ്യേതര പ്രവർത്തനങ്ങൾ അവതരണം സുമയ്യാ ബി തയ്യിൽ

പ്രതികരണം  ശ്രീ രാജേഷ് മാസ്റ്റർ എൻ പി ശ്രീ ബാബു മാസ്റ്റർ

 
വികസന സെമിനാർ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു