ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (സ്ക്കൂൾ പ്രവേശനോത്സവം)

2021_22 അധ്യയനവർഷം  WOVHSS മുട്ടിൽ പ്രൗഢമായി പ്രവേശനോത്സവം സംഘടിപ്പിച്ചു . സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ തത്സമയം വീക്ഷിച്ചു.തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി സ്കൂൾ തല പ്രവേശനോത്സവം നടത്തി.

പ്രധാനാധ്യാപകൻ പി വി മൊയ്തു സാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ.എൻ മുസ്തഫ അധ്യക്ഷതവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .22 ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു വിദ്യാർഥികൾ ഗൂഗിൾ മീറ്റ് വഴി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

സ്ക്കൂൾ പ്രവേശനോത്സവം 2022-23





ലൈബ്രറി മൊബൈൽ വിതരണം

വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത വിദ്യാർഥികൾക്ക് ലൈബ്രറി മൊബൈൽ എന്ന പദ്ധതി ആവിഷ്കരിച്ചു. അധ്യാപകർ വിദ്യാർഥികൾക്കായി പുതിയ മൊബൈൽ ഫോൺ വാങ്ങുകയും സ്കൂൾ ലൈബ്രറിയുടെ കീഴിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനം ഒരുക്കുകയും ചെയ്തു വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് വിദ്യാർഥികളെ കണ്ടെത്തുകയും ഫോണിന് ആവശ്യമായ സിംകാർഡ് ,ഡാറ്റ കണക്ഷൻ  എന്നിവ ലഭ്യമാക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ വാങ്ങിയ ആറ് മൊബൈൽ ഫോണുകൾ, സ്കൂലെ അദ്ധ്യാപിക നൽകിയ ഒരു ഫോണും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ലാ കമ്മിറ്റി നൽകിയ ഒരു ഫോണും ഉൾപ്പെടെ എട്ട് ഫോണുകൾ വിദ്യാർഥികൾക്കായി തയ്യാറാക്കി. ഹെഡ്മാസ്റ്റർ  മൊയ്തു സാറിൻറെ  നേതൃത്വത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീജ ടീച്ചർ, ബാരി സാർ, ജാഫർ സാർ, റഷീദ് സാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കി.