ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ "
കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളിൽ കുട്ടികളെ ചേർത്തുനിർത്താൻ എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ പദ്ധതി.ക്ലാസ് ടീച്ചേഴ്സ് ഓരോ കുട്ടിക്കും കത്തുകളെഴുതി.സ്നേഹവും സാന്ത്വനവും പ്രതീക്ഷയും വരികളിൽ നിറച്ച് അവ സ്നേഹ സന്ദേശങ്ങൾ ആയി രക്ഷിതാക്കളിലൂടെ കുട്ടികളുടെ കൈകളിലെത്തി. മറുപടി കത്തുകൾ ആയി ആ സന്തോഷം തിരികെ അധ്യാപകരുടെ കൈകളിലേക്കും. ഇപ്പോഴും അധ്യാപകരുടെ കൈകളിലേക്ക് കത്തുകൾ എത്തിക്കൊണ്ടിരിക്കുന്നു.
![](/images/thumb/2/28/40201_16.jpg/300px-40201_16.jpg)
![](/images/thumb/f/fb/40201_18.jpg/300px-40201_18.jpg)
![](/images/thumb/7/79/40201_17.jpg/300px-40201_17.jpg)
![](/images/thumb/e/e9/40201_19.jpg/300px-40201_19.jpg)
![](/images/thumb/f/ff/40201_21.jpg/300px-40201_21.jpg)
![](/images/thumb/3/3d/40201_22.jpg/300px-40201_22.jpg)
കിലുക്കാംപെട്ടി എന്ന നമ്മുടെ കുട്ടി റേഡിയോ
2021 നവംബർ ഒന്നാം തീയതി വിദ്യാലയത്തിൽ അധ്യയനം ആരംഭിച്ചപ്പോൾ ഞങ്ങളുടെ വിദ്യാലയം കുട്ടികൾക്ക് വേണ്ടി മറ്റൊരു സമ്മാനം കൂടെ കാത്തുവച്ചു. കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷൻ കിലുക്കാംപെട്ടി. രാവിലെ 9.45 മുതൽ 10:00 മണിവരെയും, ഉച്ചഭക്ഷണത്തിനുശേഷം 1 മണി മുതൽ 1.30 വരെ സമയം കുട്ടികൾ കിലുക്കാംപെട്ടിയുടെ ശ്രോതാക്കൾ ആയി മാറുന്നു. മികച്ച പഠനപ്രവർത്തനങ്ങൾ, ദിനാചരണവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കുന്ന മികച്ച രചനകൾ, കവിതകൾ, അധ്യാപകർ കുട്ടികൾക്കായി തയ്യാറാക്കുന്ന രചനകൾ എന്നു തുടങ്ങി വിവിധ പരിപാടികൾ ക്ലാസ് തലത്തിൽ ചുമതലകൾ നൽകി അവതരിപ്പിച്ചു പോരുന്നു. കിലുക്കാംപെട്ടിയുടെ പ്രമോ ഗാനം പാടിയത് നമ്മുടെ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കിയായ അമേയ ആണ്.
![](/images/thumb/d/d9/40201_31.jpeg/300px-40201_31.jpeg)
![](/images/thumb/c/c0/40201_29.jpeg/300px-40201_29.jpeg)
![](/images/thumb/d/d5/40201_40.png/300px-40201_40.png)
![](/images/thumb/9/9b/40201_43.jpeg/300px-40201_43.jpeg)
![](/images/thumb/a/a5/40201_41.jpeg/300px-40201_41.jpeg)
ആഴ്ചവട്ടം നുറുങ്ങുവെട്ടം
കോവിഡ് കാലത്തെ വിരസത അകറ്റുവാനും വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ വേണ്ടി ആരംഭിച്ച പ്രതിവാര പരിശീലന പരിപാടിയാണ് ആഴ്ചവട്ടം നുറുങ്ങുവെട്ടം. ഓരോ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകൾ വീഡിയോ രൂപത്തിൽ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകുന്നു. ഓരോ ക്ലാസ്സ് വിശേഷവും കുട്ടികൾക്ക് ചെയ്യാൻ ഉണ്ടാവും അതുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ. ഒരാഴ്ചക്കാലം കുട്ടികൾ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. എല്ലാ ഞായറാഴ്ചകളിലും കൃത്യം 10 മണിക്ക് ആണ് ഈ വീഡിയോകൾ കുഞ്ഞുങ്ങളിൽ എത്തുന്നത്. ഇന്ന് ആഴ്ചവട്ടം നുറുങ്ങുവെട്ടം എന്ന ഈ പരിപാടി 43 ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വ്യായാമം,പോഷകാഹാരം, ആരോഗ്യം, നാടൻ കലകൾ, കഥകളി, ഭൂമി, വെള്ളം, വൈദ്യുതി, നാട്ടുമരുന്നുകൾ, നൂതന കൃഷി രീതികൾ, പാമ്പുകൾ, മലയാള സാഹിത്യം, ഗണിതം, ബഹിരാകാശ കൗതുകം എന്നിങ്ങനെ വ്യത്യസ്തമായ 43 വിഷയങ്ങളിൽ വാവ സുരേഷ്, ഗോപിനാഥ് മുതുകാട്, വിക്ടേഴ്സ് ചാനൽ ഫെയിം ആയ ആയ സാജൻ സാർ, മനു സാർ, ഡോക്ടർ ലക്ഷ്മി, ഡോക്ടർ രാജേഷ്, തുടങ്ങി ധാരാളം പ്രമുഖർ ക്ലാസുകൾ എടുത്തു. നൂറോളം അതിഥികൾ ഈ ക്ലാസുകളിൽ കൂടി കുട്ടികളുമായി സംവദിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഈ കോവിഡ് കാലത്തും ധാരാളം പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏർപ്പെടുവാൻ കഴിഞ്ഞു. പഠനത്തിന് വ്യത്യസ്തമായ ഒരു മുഖം നൽകുവാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.
ആഴ്ചവട്ടം നുറുങ്ങുവെട്ടം പോസ്റ്ററുകൾ
ഗുരു വന്ദനം - പൂർവ അധ്യാപകരെ ആദരിക്കൽ
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ചിതറ സ്കൂളിൽ നിന്നും റിട്ടയർ ആയ അധ്യാപകരെ അവരുടെ വീട്ടിൽ പോയി കണ്ട് ആദരിക്കുകയുണ്ടായി.