ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം


വർണ്ണാഭമായ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും അവാർഡ് ദാനങ്ങളും മാമാങ്കത്തെ ഒരു സ്കൂൾ വാർഷികത്തിന് അപ്പുറത്തേക്ക് ഉയർത്തിക്കാട്ടുന്നു. സാധാരണ സ്കൂൾ വാർഷിക ങ്ങളിൽ കഴിവുള്ള കുട്ടികളും പണമുള്ള രക്ഷിതാക്കളും ആഘോഷങ്ങളിൽ ഒഴുകുമ്പോൾ ഇതൊന്നും ഞങ്ങൾക്കുള്ളത് അല്ല എന്ന തോന്നലിൽ ബഹുഭൂരിഭാഗവും വേദിയിലേക്ക് പോലും വരാതിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സ്കൂളിലെ ഓരോ കുട്ടിയേയും തന്റെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമായി മാമാങ്കങ്ങൾ മാറാറുണ്ട് എന്നത് ഏറെ ഹൃദയ സന്തോഷം ഉളവാക്കുന്നു.
എല്ലാം നിലച്ചുപോയ കോവിഡ കാലത്തും ഓൺലൈൻ മാമാങ്കം നടത്തി ശ്രദ്ധേയം ആവാനും നമുക്ക് കഴിഞ്ഞു എന്ന് പ്രത്യേകം സ്മരിക്കട്ടെ. വരുംതലമുറ എന്നെങ്കിലും വണ്ടൂരിലെ ചരിത്രമെഴുതുന്ന ഒരു പ്രോജക്ട് ചെയ്യുന്നുവെങ്കിൽ തീർച്ചയായും നിറമുള്ള ഒരു അധ്യായമായി മാമാങ്കം അതിൽ ഇടം പിടിക്കും തീർച്ച.