കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-15
പ്രവേശനോത്സവം
പ്രവേശനോത്സവം ഭംഗിയായി നടത്തി. പ്രവേശന കവാടം അലങ്കരിച്ചു. അസ്സംബ്ലി ചേരുകയും ചെയ്തു. പി.ടി. എ മെമ്പർമാരും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്ക് മധുരം നൽകി.
ജൂൺ 5 പരിസ്ഥിതി ദിനം [1]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി. വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിലുള്ള മര മുത്തശ്ശിയെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. ജെ ആർ സി യുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിലേക്ക് ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു.
ജൂൺ 19 വായനാദിനം [2]
ജൂണ് 19 വായനാദിനത്തോടനുബന്ധിച്ച് വാരാഘോഷം നടത്തി. വാർത്താ വായന, ക്വിസ്സ് മത്സരം തുടങ്ങിയവ നടത്തി. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം ക്ലബ്ബിൻറെ കീഴിൽ കവിതാരചന, സാഹിത്യ ക്വിസ്സ് മുതലായവ നടത്തി.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണം നടത്തുകയും മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. മയ്യിൽ സി എസ് സി യിലെ എച്ച് ഐ ജോൺ ജോസഫ്, കൊളച്ചേരി പി എച്ച് ഐ അനീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി.
ജൂലൈ 21 ചാന്ദ്രദിനം[3]
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ ക്വിസ്സ് മത്സരം നടത്തി. സിഡി പ്രദർശനവും ഉണ്ടായിരുന്നു.
ആഗസ്റ്റ് 6 -9 ഹിരോഷിമ[4] നാഗസാക്കി ദിനം[5]
ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ടുകൾ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ചിത്രകലാ അധ്യാപകൻ എഴുതിത്തയ്യാറാക്കിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം [6]
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി ചേരുകയും ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ചെയ്തു.
ജൂലൈ 5 അധ്യാപക ദിനം [7]
അധ്യാപക ദിനത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് മധുരം നൽകി ആദരിച്ചു. കുട്ടികൾ അധ്യാപകരായിക്കൊണ്ട് അധ്യാപനം നടത്തി.
ഓണാഘോഷം[8]
ഓണാഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്തി. കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികൾക്ക് ഓണസദ്യയും നൽകി.
ഒക്ടോബർ 1 രക്തദാന ദിനം,[9]ലോക വയോജന ദിനം [10]
രക്തദാന ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി. ലോക വയോജന ദിനത്തോടനുബന്ധിച്ച് പനയൻ കാർത്ത എന്ന വയോധികയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി [11]
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കുട്ടികളും അധ്യാപകരും സ്കൂളും ക്ലാസുകളും പരിസരവും ശുചീകരിച്ചു. പ്രബന്ധ മത്സരം നടത്തി.
ജനുവരി 26 റിപ്പബ്ലിക് ദിനം [12]
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ അസ്സംബ്ലി ചേരുകയും പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാനം ഉണ്ടായിരുന്നു. സ്കൂളും പരിസരവും ശുചീകരിച്ചു.
-
യുദ്ധ വിരുദ്ധ റാലി
-
ഓണാഘോഷം
-
ഓണസദ്യ
-
ഓണസദ്യ
-
ഫുൾ എ+ നേടിയ നുസൈബ്.സി.പി
-
സ്വാതന്ത്ര്യ ദിനം
-
റിപ്പബ്ലിക്ക് ദിനം
-
സ്വാതന്ത്ര്യ ദിനം
-
സ്വാതന്ത്ര്യ ദിനം
-
ചിങ്ങം 1 ഒന്ന്
-
ചിങ്ങം 1 ഒന്ന്
-
പനയൻ കാർത്തയെ ആദരിക്കൽ ചടങ്ങ്
അവലംബം
- ↑ പരിസ്ഥിതി ദിനം ...
- ↑ വായനദിനം ...
- ↑ ചാന്ദ്രദിനം ...
- ↑ ഹിരോഷിമ ദിനം...
- ↑ നാഗസാക്കി...
- ↑ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ...
- ↑ അദ്ധ്യാപകദിനം ...
- ↑ ഓണം ...
- ↑ രക്തദാനം ...
- ↑ ലോക വൃദ്ധദിനം ...
- ↑ മഹാത്മാ ഗാന്ധി...
- ↑ റിപ്പബ്ലിക് ദിനം ...