ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി | |
---|---|
വിലാസം | |
കൊടുവള്ളി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-12-2016 | Manojkumarbhavana |
കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ കിഴക്ക് സുവര്‍ണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയില്‍ സ്ഥിതിചെയ്യുന്നു.നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവള്ളി.1957ല്‍ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂള്‍ അപ് ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ അനുവദിച്ചു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി.ഉമ്മര്‍ കോയ ഹൈസ്കൂള്‍ ഉത്ഘാടനം ചെയ്തു.അഞ്ച് മുറി ഓലഷെഡ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ ഇന്ന് ഇരുപത്തിനാല് ക്ലാസ്സ്മുറികളിലായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2010ല്‍ MODEL ICT SCHOOL
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്,
- ജെ.ആര്‍.സി,
- എന്‍.എസ്.എസ്,
- വിദ്യാരംഗം കലാ സാഹിത്യ വേദി.,
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബ്,
- മാത്ത്സ് ക്ലബ്ബ്,
- ഐ.ടി.ക്ലബ്ബ്,
- സോഷ്യല്‍സയന്‍സ് ക്ലബ്ബ്,
- ലിറ്റററി ക്ലബ്ബ്
- പി. ടി. എ പ്രവര്‍ത്തനങ്ങള്‍ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
മുന്‍ സാരഥികള്‍
സി.പി.ജോണ്‍ | എ.എസ്.ആദിവെങ്കിടാദ്രി | എന്‍.ജെ.ആന്റണി | വി.ഒ.കൊച്ചുവറീദ് | പി.വി.കുരുവിള | എസ്.സരോജിനിദേവി | പി.സരേജിനിഅമ്മ| ടി.തുളസിഅമ്മ| കെ.ഐ.സൈമണ്‍ | കെ.നാരായണമേനോന്‍| |പി.വി.ശ്രീദേവി| എസ്.കെ.സുഭദ്രാമ്മ | കെ.സരസ്വതി അമ്മ | എ.തുളസിഭായ് | കെ.എം.ഗോപിനാഥന്‍ നായര്‍ | എന്‍.രാമചന്ദ്രന്‍ നായര്‍ | കെ.സത്യവതി | സി.ജെ.സിസിലിക്കുട്ടി | എം.മഹേന്ദന്‍ | ബാലസുബ്രഹ്മണ്യന്‍ നായര്‍ | ദേവകി | വി.പത്മിനി | വി.എം.സൈനബ | പി.ബാസ്കരന്‍ | പി.പി.അന്ന | പി.കെ.ഹജ്ജു |വിശാലാക്ഷി| വിജയമ്മ |അബ്ദുറഹിമാന്‍കുട്ടി| ഷെര്‍ളിച്ന്ദനിതോമസ് | മൊയ്തീന്‍കുഞ്ഞി | കൃഷ്ണന്‍ നമ്പൂതിരി| തങ്കമണി| സി.സി.ജേക്കബ് | വിജയന്‍.പി| സി.പി അബ്ദുല്‍ റഷീദ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.ടി.എ.റഹീം. എം.എല്‍.എ
- കാരാട്ട് റസാഖ് എം. എല്‍. എ
- യു.സി.രാമന്‍. മുന്‍ എം.എല്‍.എ
- കെ.കെ.മുഹമ്മദ് (ആര്‍ക്കിയോളജി വകുപ്പ്)
- ബാലന്‍ ചെനേര (ശാസ്ത്രജ്ഞന്‍)
- പ്രഫ. ഇ.സി അബൂബക്കര്‍, പ്രൊ. ഒ.കെ. മുഹമ്മദാലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<{{#multimaps: 11.35733, 75.91371 | width=800px | zoom=16 }}> |