സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം

22:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37342 (സംവാദം | സംഭാവനകൾ) (→‎ശൈലികൾ    )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടറിവ് 

നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന പരമ്പരാഗതമായി  കിട്ടിയ അറിവുകൾ ആണ്. സംസ്കാര സമ്പന്നമായ ഒരു ജന സമൂഹത്തിന്റെ  നിർമ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ജനതയുടെ അതി ജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കരവിരുതും കലാമേന്മയും പ്രയോജനമൂല്യവുമുള്ള മികച്ച ഉത്പന്നങ്ങൾ പഴമക്കാർ നിർമിച്ചിട്ടുണ്ട് .വിത്തുപെട്ടിയും ,പാളത്തൊപ്പിയും ഓലക്കുടയും ,മൺപാത്രങ്ങളും ,ഭസ്മക്കൊട്ട, ഉരലും ഉലക്കയും  ,ഉറി, മഞ്ചൽ ,പത്തായം, പറ, കലപ്പ, വാദ്യോപകരണങ്ങൾ തുടങ്ങി നാട്ടറിവുകൾ ധാരളമുണ്ട്. കൈതോല ഉണക്കി ഉള്ള തഴപ്പായ  നെയ്ത്ത് . കൊട്ട വരിയിൽ. ചൂരൽ കൊണ്ടുള്ള നിർമ്മിതികൾ. ഇവയൊക്കെ ഇതിൽ പെടുന്നു

   മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ് പരിസ്ഥിതി സംരക്ഷത്തിനായുള്ള നാട്ടു രീതി ,ജലവിനിയോഗത്തിൻ്റെ നാട്ടറിവ് ,പാരമ്പര്യ ജന്തുവിജ്ഞാനം ,നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി ,നാടൻകളികൾ, ഗ്രാമീണ പുരാവസ്തുക്കൾ, ചന്തകൾ ,ഉൽസവങ്ങൾ, ശുദ്ധജല മത്സ്യബന്ധന രീതികൾ  തുടങ്ങി ജീവിതസമസ്ത മേഖലകളേയും  നാട്ടറിവ് സ്പർശിക്കുന്നുണ്ട്.

ഇതിനൊക്കെ എടുത്തു പറയേണ്ട ഒന്നാണ്. പച്ച മരുന്നുകളുടെ ഉപയോഗം. താളിയും തകരയും തെറ്റിപൂവിലും വരെ ഔഷധഗുണം പ്രയോജനപ്പെടുത്തിയ ഒരു തലമുറ മുൻകാലങ്ങളിൽ ഉണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടറിവുകളെ ശരിയായ വണ്ണം ഉപയോഗപ്പെടുത്തിയാൽ. ജീവിതശൈലി രോഗങ്ങൾ. മുതലായവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയും.

കൃഷിയിലെ നാട്ടറിവുകൾ

പച്ചക്കറിച്ചെടികൾക്ക്  വേനൽക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്

പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അൽപ്പം ശർക്കര കലർത്തിയ വെള്ളം തളിച്ച് കൊടുത്താൽ ധാരാളം പച്ചമുളക് കിട്ടും

വാഴത്തടത്തിൽ ചീരതൈ നടുക,

നാട്ട് കലകൾ

പടയണി

അയ്യപ്പൻ പാട്ട്

മൈലാഞ്ചിപ്പാട്ട്

മാർഗ്ഗംകളി

ശൈലികൾ    

  • അക്കരയും ഇക്കരയും
  • അടിച്ചു കയറി
  • അടിക്കടി
  • അനക്കമില്ലായ്മ
  • അപായപ്പെടുത്തുക
  • അല്ലറ ചില്ലറ
  • നക്കാപ്പിച്ച
  • നടു തൂൺ
  • നടമാടുക
  • നട്ടം തിരിയുക
  • നട്ടെല്ല് വളയുക
  • നാണം കുണുങ്ങി
  • നാണം കെടുത്തുക
  • നാട്ടുനടപ്പ്
  • അകമെല്ലാം പൊള്ള
  • അകം പടി കൂടുക
  • അകമ്പടി സേവിക്കുക
  • കൊല്ലകുടയിൽ സൂചി വിൽക്കുക
  • എണ്ണിച്ചുട്ടപ്പം
  • ഇഞ്ചി കടിക്കുക
  • ഇത്തിൾ കണ്ണി
  • നെല്ലിട
  • അക്കരപ്പറ്റുക
  • അക്കരപ്പച്ച
  • അഴകുള്ള ചക്കയ്ക്ക് ചുളയില്ല
  • അകന്ന പെരുമാറ്റം
  • അകന്നവരുംഅടുത്തവരും
  • അകപ്പെടുക
 
പഴയകാല മണി



മണി

പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും  അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി  കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ  വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്.  ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള  കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും ചെയ്തു



 
ചീനഭരണി


ചീനഭരണി

പണ്ടുകാലത്ത് ചൈനയിൽ നിന്ന്  വ്യാപാര ആവശ്യങ്ങൾക്കായി കപ്പൽമാർഗ്ഗം ഇവിടെ എത്തിച്ചേർന്നിട്ടുള്ള ഒന്നായിരുന്നു  ചീനഭരണി. പിന്നീട് ഇതിനോട് സാമ്യമുള്ള നിർമ്മിതികൾ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലും  ഉണ്ടാക്കാൻ തുടങ്ങി. വർഷത്തിലൊരിക്കൽ ഫലംതരുന്ന വൃക്ഷങ്ങളുടെ ഫലങ്ങൾ ഉപ്പിലിട്ടു സൂക്ഷിക്കുന്നതിനും.എണ്ണകൾ സൂക്ഷിക്കാനും, ചില ഹൈന്ദവ പൂജ കർമ്മങ്ങൾക്കും. അതുപോലെ ആയുർവേദ ഔഷധങ്ങൾ സൂക്ഷിക്കാനും  പിന്നീട് ഇത് ഉപയോഗിക്കാൻ തുടങ്ങി. ഏകദേശം രണ്ടര അടിയോളം ഉയരമുള്ള ഭരണികൾ ആണ് ഇവ. ഇപ്പോഴും ആയുർവേദ മരുന്നു നിർമാണ ശാലകളിൽ ഇവ സൂക്ഷിക്കുന്നുണ്ട്. ഏതൊരു വസ്തുവും വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു സവിശേഷത ഈ ഭരണികൾക് ഉണ്ട്.






പറ

 
പറ

ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.വലുപ്പത്തിനനുസരിച്ച് ആണ് നാഴി എന്നും പറ എന്നും പേര് വിളിക്കുന്നത്. വ്യാപ്തം അളക്കുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകം എന്നതിനു പുറമേ ഒരു നാഴി അളക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയും നാഴി എന്ന് തന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മില്ലിലിറ്റർ വരും. നാല് നാഴി ഒരിടങ്ങഴി എന്നാണ് കണക്ക്. ധാന്യങ്ങളും മറ്റും അളക്കുന്നതിന് ആണ് ഇത് ഉപയോഗിച്ചിരുന്നത്. മുളം മരം പിച്ചള ഓട് തുടങ്ങിയ ഇതര ലോഹങ്ങൾ എന്നിവയിലേതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴി ആയിരുന്നു ആദ്യരൂപം മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരി ഇട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിലും മറ്റും വെള്ളം ഒഴിക്കുന്നതും നാഴി ഉപയോഗിച്ചിരുന്നു. അഷ്ടമംഗല്യ ത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ച് വെക്കുന്നത് പോലെ ഒരു ചടങ്ങാണിത്. ഹൈന്ദവ ആചാര പ്രകാരം പൊതുവേ ഗണപതിക്കു വേണ്ടിയാണ് നിറനാഴി ഒരുക്കുക .ഹൈന്ദവ വിവാഹം പോലെയുള്ള ചടങ്ങുകൾക്കും,ദേവി പൂജയ്ക്കും നിർബന്ധിതമായിട്ടുള്ള ഒരു ഘടകമാണ് നിറപറ.മദ്ധ്യകേരളത്തിൽ നെൽകൃഷിയുടെ വിളവെടുപ്പിനുശേഷം കൊയ്ത്ത്‌ കളങ്ങളിൽ നെല്ലുകൊണ്ട് പറ ഇടുന്നത് ഒരു ആചാരമായി അനുഷ്ഠിക്കാറുണ്ട് .ആദ്യ വിളവിന് മുന്നോടിയായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.




മത്തും മായാടയും

 
മത്തും മായാടയും

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്. വൃത്താകൃതിയിലുള്ള ഒരു മരക്കട്ടയും അതിൽ വെട്ടുകളും നടുവിലായി ഒരു പിടിയും കൂടിയതാണ് ഇതിന്റെ ഘടന. അപകേന്ദ്രണം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മത്ത് വേഗത്തിൽ കറക്കുമ്പോൾ മിശ്രിതം അതോടൊപ്പം കറങ്ങുന്നതിനാൽ അപകേന്ദ്രണബലം കൂടുതലനുഭവപ്പെടുന്ന ഘനത്വംകൂടിയ പദാർഥഭാഗങ്ങൾ കേന്ദ്രത്തിൽ നിന്നകന്നുപോകുകയും തന്മൂലം അപകേന്ദ്രണബലം കുറച്ചനുഭവപ്പെടുന്ന ഘനത്വം കുറഞ്ഞ ഘടകം (വെണ്ണ) കേന്ദ്രത്തിലേക്കടുക്കുകയും ചെയ്യും. ഇങ്ങനെ വേർതിരിക്കപ്പെടുന്ന വെണ്ണ മത്തിൽ പറ്റിപ്പിടിക്കുന്നു. ഇങ്ങനെ വെണ്ണ വേർതിരിച്ചെടുക്കുന്നു.

മരംകൊണ്ടുള്ള കടക്കോൽ, ആശാരിമാരാണ് പണ്ട് ഇത് ഉണ്ടാക്കിയിരുന്നതെങ്കിലും ഇപ്പോൾ വിപണിയിൽ സുലഭമല്ല. കറിവേപ്പിൻ തടിയിൽ കടഞ്ഞെടുത്ത കടകോൽ ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.






കാശുപെട്ടി

 
കാശുപെട്ടി

ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും കാശ്പെട്ടി സൂക്ഷിക്കുന്നുണ്ട്. എങ്കിലും കാശുപെട്ടിയുടെ ഉപയോഗം  വളരെ കുറഞ്ഞിരിക്കുന്നു. ഇന്നത്തെപോലെ ബാങ്കുകൾ ഒന്നും സുലഭം അല്ലാതെ ഇരുന്ന കാലത്ത് തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുവാൻ വേണ്ടി ഒരു കുടുംബത്തിലെ മുതിർന്ന  ആളുടെ കൈവശം വെക്കാറുള്ള ഒന്നായിരുന്നു  കാശുപെട്ടി . പുറമേ,ഒറ്റ പൂട്ട് മാത്രമായിരുന്നു ഈ പെട്ടിക്ക് ഉള്ളത്. അകത്ത് ആവശ്യത്തിനനുസരിച്ച് ചെറിയ അറകളും  താഴും ഉണ്ടായിരുന്നു..പച്ചിരുമ്പു കൊണ്ടുള്ളതാക്കോലാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നും അൽപ്പം വലുപ്പം ഉള്ള കാഴ്ച്ചയിൽ കാശു പെട്ടിയോട് സാമ്യം ഉള്ള അരിപ്പെട്ടികളും പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു..ഇതിനു സാമാന്യ വലിപ്പം ഉണ്ടായിരുന്നു എന്ന് മാത്രം.