ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC പരീക്ഷയിലെ മികച്ച വിജയത്തിന് പഞ്ചായത്തിന്റെ അംഗീകാരം

2021 SSLC പരീക്ഷയിൽ 112 Full A+ ഉം 41 9A+ ഉം 43 8A+ ഉം അടക്കം 99.76 ശതമാനത്തോടെ ചരിത്ര വിജയം നേടാൻ പ്രയത്നിച്ച കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. ഖദീജ ടീച്ചറെയെയും അധ്യാപകരെയും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ. എൻ.പി. മുഹമ്മദ് എന്നിവർ സ്കൂളിലെത്തി അഭിനന്ദിച്ചു. ഒരു കുട്ടി മാത്രം ജയിച്ചിരുന്ന സ്കൂൾ എന്ന പഴയ ചരിത്രത്തെ മാറ്റിയെഴുതി പടി പടിയായി മുന്നേറി ഇപ്പോൾ നൂറു ശതമാനത്തോളം എത്തി നിൽക്കുന്ന അഭിമാനകരമായ അവസ്ഥക്ക് കാരണക്കാരായ  ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരെ അവർ പ്രശംസിക്കുകയും പഞ്ചായത്തിന്റെ  പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ചിട്ടയോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീല ടീച്ചർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ മികച്ച വിജയം.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്ൽ ഇടം പിടിച്ചു

കാരക്കുന്ന് ഗവ. ഹൈസ്കൂളിൽ X E ക്ലാസ്സിൽ പഠിക്കുന്ന അഷ്മിൽ മുഹമ്മദ് INDIAN BOOK OF RECORDS ൽ ഇടം പിടിച്ചു. 9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വെച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്.

അഭിനന്ദനങ്ങൾ.