22:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്= '''കൊറോണ എന്ന മഹാവിപത്ത്''' | color=1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാവിപത്ത്
എങ്ങുനിന്നെത്തി നീ
അഗ്നിജ്വാലയായ്
എങ്ങുനിന്നെത്തി നീ
ബീഭത്സമായ്
നിൻ മുഖം ഇത്ര വികൃതമോ
നിൻ നാമം കൊറോണ എന്നാകുന്നുവോ
ഒന്നു നീ ഓർക്കുക മഹാമാരിയെ....
ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനും
ഞങ്ങൾ എല്ലാവരും ഒന്നാണിപ്പോൾ
നിന്നെ ഈ ഭൂവിൽ നിന്നും
തുടച്ചു നീക്കിടും നാം എന്നന്നേയ്ക്കുമായ്
എന്ന സത്യം നീ അറിഞ്ഞിടേണം.
ഭൂമി ഒരമ്മയും ഓരോ രാജ്യവും
അമ്മതൻ മക്കളും
ഒടുവിൽ നാം ഓരോരുത്തരും
സഹോദരങ്ങളാണെന്ന സത്യം
തിരിച്ചറിഞ്ഞീടുന്നു.ഞങ്ങൾ എല്ലാവരും ഒന്നായ് നിന്ന്
ഓടിച്ചീടും മഹാവിപത്തായ കൊറോണയെ....