ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ഒരു സാമൂഹിക ജീവി എന്ന നിലയിൽ വ്യക്തിയെ വാർത്തെടുക്കുവാനും പൗരബോധം വളർത്തുന്നതിനും വിദ്യാഭ്യാസത്തിനുള്ള സ്ഥാനം പ്രാധാന്യമുള്ളതാണല്ലോ. ഈ ധർമ്മം നിറവേറ്റുവാനുതകുന്ന പ്രവർത്തനങ്ങളാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് നടത്തുന്നത്. ഓൺലൈനായും ഓഫ് ലൈനായും ഇതിനായി പ്രവർത്തനങ്ങൾ നടത്തുന്നു. 2021 വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മുൻ സാമൂഹ്യശാസ്ത്ര അധ്യാപിക ടി.കെ. ഉഷാകുമാരി നിർവ്വഹിച്ചു. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ഓൺലൈൻ ക്വിസ്സ് മത്സരങ്ങൾ , സ്വാതന്ത്ര്യത്തിന്റെ അമൃതവർഷ ആലോഷങ്ങൾ സംഘടിപ്പിച്ചതിലും ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചനയു കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തപാൽ വകുപ്പുമായി ചേർന്ന് പ്രധാനമന്ത്രിക്ക് പോസ്റ്റൽ കാർഡിൽ കത്തുകൾ എഴുതുന്ന പരിപാടിയിൽ 120 കുട്ടികൾ പങ്കെടുക്കുകയുണ്ടായി