ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) (→‎2021-2022 വർഷത്തെ പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-2022 വർഷത്തെ പ്രവർത്തനങ്ങൾ

SAY NO TO WAR CAMPAIGN

യുദ്ധത്തിൻ്റെ കെടുതികൾ അനുഭവിക്കുന്നത് സാധാരണക്കാരും നിരപരാധികളുമാണെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും  എൻ എസ് എസ് 2022 ഫെബ്രുവരി 26 ന് നടത്തിയ യുദ്ധവിരുദ്ധ ക്യാമ്പയിൻ പ്രസ്താവിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ പ്രദർശനം ,ഒപ്പുശേഖരണം  , എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.അതിജീവനം 2021 സപ്തദിന ക്യാമ്പ്

എ പി ഉണ്ണികൃഷ്ണൻ
ജില്ലാ പഞ്ചായത്ത്

അതിജീവനം 2021 സപ്തദിന ക്യാമ്പ്

അതിജീവനം 2021 സപ്തദിന ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന ക്യാമ്പ് അതിജീവനം 2021 മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2021 ഡിസംബർ 26 മുതൽ 2022 ജനു 1 വരെയായിരുന്നു ക്യാമ്പ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പി ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ പി ജലാൽ, പ്രിൻസിപ്പാൾ സക്കീന എൻ, പ്രോഗ്രാം ഓഫീസർ എം മുഹമ്മദ് സലീം, ഉമ്മർ കട്ടേക്കാടൻ, രജനി, സബ്ന, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ആകിഫ് എൻ, ഫാത്തിമ ലുബാബ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥയും നടത്തി.

വനിതാ ദിനം 2022 ആഘോഷിച്ചു

കാരക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിദ്യാഭ്യാസ സമൂഹ്യ രംഗത്തെ നിറസാന്നിധ്യം സി വി  ലിജിമോളിനെ ആദരിച്ചു . തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കുട്ടികൾ തയ്യാറാക്കിയ 'നേരുള്ളോൾ' പതിപ്പ് പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.

പ്രിൻസിപ്പാൾ കെ.വി സന്തോഷ് കുമാർ ,പി എം ഷരീഫ്, പ്രോഗ്രാം ഓഫീസർ എം മുഹമ്മദ് സലീം ,സുസ്മിത ,പി ഫിറോസ് , ദിയാൻ  പി എം, നാഫിഹ കെ ,മിസ്ബാന ,മുഹമ്മദ് ആകിഫ് എൻ ,ഇഹ്സാൻ കെ ,മനീസ മിന്നു ,റഹ്മ കെ എന്നിവർ സംസാരിച്ചു.

സ്കൂൾ കുടിവെള്ള പദ്ധതി

ഈ ചൂടുകാലത്ത് കുട്ടികളുടെ ദാഹമകറ്റാൻ കുടിവെള്ള പദ്ധതി ആരംഭിച്ചു.

സ്കൂൾ സൗന്ദര്യവൽക്കരണം

എൻ എസ് എസിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് സൗന്ദര്യവൽക്കരിച്ചു.

2018-2019 വർഷത്തെ പ്രവർത്തനങ്ങൾ

സഹവാസക്യാമ്പ്

മഞ്ചേരി: കാരക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി റോഡ് നിർമാണം, മാലിന്യക്കുഴ...മാലിന്യക്കുഴി നിർമാണം, വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കൽ എന്നിവ നടന്നു. സമാപനസമ്മേളനം ഇ.ടി. മോയിൻകുട്ടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ.പി. മുഹമ്മദ്, രഞ്ജിമ, കെ.കെ. ജനാർദ്ദനൻ, പ്രിൻസിപ്പൽ എൻ. സക്കീന, ആലിയാപ്പു, വീരാൻ ഹാജി, വിജയൻ, ഇ. മുഹമ്മദ്, പി.എം. ഷരീഫ് എന്നിവർ സംസാരിച്ചു. ...... 2018 dec 29