ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11451 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്..അടുക്കത്തുബയൽ ഗരടിയുടെ സമിപം റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടിൻ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്.

          പിന്നീട് 1927 ഇൽ കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു ബിൽഡിംഗ്‌ലേക്ക് (കറന്തക്കാട് )മാറുകയും ആദ്യത്തെ പ്രധാനാധ്യാപകനായി രാമപ്രഭു നിയമിതനാവുകയും ചെയ്തു....

          Dr. വി. കെ. നമ്പ്യാർ, ഗണേഷ് റാവു, adv. കെ. പി. മാധവ റാവു എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 1965-66 കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന രൂപം കൈവന്നു.. ഈ സമയത്തെ പ്രധാനാധ്യാപകൻ ശേഷപ്പ ഷെട്ടി ആയിരുന്നു.. മേരി, ദിവാകർ, കൗമുദി, ഭാസ്കർ ഷെട്ടി, സുബ്ബപ്പ ഷെട്ടി, കൃഷ്ണഭായ്, കൗസല്യ എന്നിവർ ഇവിടുത്തെ അദ്ധ്യാപകരായിരുന്നു.. ആ സമയത്ത് ഇന്നത്തെ എഇഒ തസ്തികക്ക് പകരം ജൂനിയർ ഇൻസ്‌പെക്ടർ of സ്കൂൾ എന്ന ഓഫീസർ ആയിരുന്നു.

          അതു വരെയും കന്നഡ മീഡിയം മാത്രം ആയിരുന്ന സ്കൂളിൽ കേരളപിറവിക്കു ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു..

           നിലവിൽ LKG മുതൽ 7ആം ക്ലാസ്സ്‌ വരെ കന്നഡ, മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിയായി 1260കുട്ടികളും 30അധ്യാപകരും ജോലി ചെയ്തു വരുന്നു