ജി.എച്ച്.എസ് തങ്കമണി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30079 sw (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് അഞ്ചു മുതൽ ഏഴ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം വർധിപ്പിക്കാൻ വേണ്ടി ബിആർസി തലത്തിൽ നടത്തിയ നടത്തുന്ന പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .ഇംഗ്ലീഷ് അധ്യാപകനായ ശ്രീ തോമസ് എ .എഫ് പങ്കെടുക്കുകയും പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ കുട്ടികളിൽ എത്തിക്കുകയും ചെയ്തു. 5 6 7 ക്ലാസിലെ കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു

സുരലി ഹിന്ദി

സുരലി ഹിന്ദി, ഹിന്ദി ഭാഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുവാനും കുട്ടികൾക്ക് ഭാഷയിൽ അറിവുള്ളവരും തീരുമാനം വേണ്ടി ഏർപ്പെട്ടത് ഏർപ്പെടുത്തിയ പ്രവർത്തനമാണ് .ഹിന്ദി അദ്ധ്യാപികയായ ജിൻസി ടീച്ചർ ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയും അവിടെ നടത്തിയ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലെ വിദ്യാർഥികളെ കൊണ്ട് ചെയ്യിപ്പിക്കുകയും അയച്ചുകൊടുക്കുകയും ചെയ്തു.

പഠന ക്യാമ്പ്

പഠന ക്യാമ്പ് എസ്എസ്എൽസി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആയിട്ട് പഠന ക്യാമ്പ് നടത്തി. കുട്ടികളുടെ നിലവാരമനുസരിച്ച് അവരെ പല വിഭാഗങ്ങളായി തിരിക്കുകയും ഓരോ കുട്ടികൾക്കും ആവശ്യമായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. അതുവഴി അവരുടെ പഠനനിലവാരം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പത്താം ക്ലാസ്സിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി