എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/കോവിഡ്- 19 എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കോവിഡ്- 19 എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19
              മനുഷ്യചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത വിധം ലോകത്തെ തീർത്തും നിശ്ചലമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വെള്ളപ്പൊക്കം, വരൾച്ച, മറ്റ് പ്രകൃതിദുരന്തങ്ങൾ, യുദ്ധം തുടങ്ങിയവയിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തെയാകമാനം ബാധിച്ചിരിക്കുന്നു 'കോവിഡ്- 19' എന്ന മഹാമാരി.
             ചൈനയിലെ 'വുഹാൻ' പട്ടണത്തിൽ നിന്നും പുറപ്പെട്ട ഈ രോഗം ഏതാനും ദിവസങ്ങൾ കൊണ്ട് ലോകത്താകമാനം വ്യാപിച്ച്, മനുഷ്യജീവനെ സൂചിമുനയിൽ നിർത്തിയിരിക്കുന്നു.ചെറിയവനെന്നോ വലിയവനെന്നോ പക്ഷഭേദമില്ലാതെ മനുഷ്യൻ്റെ എല്ലാ കണ്ടുപിടുത്തങ്ങളെയും ശാസ്ത്രീയ വളർച്ചകളെയും ചോദ്യം ചെയ്തു കൊണ്ട് ഈ വൈറസ് രോഗം അമേരിക്ക, ഇറ്റലി തുടങ്ങിയ സമ്പന്ന രാജ്യങ്ങളെയും ആഫ്രിക്ക പോലുള്ള ദരിദ്ര രാജ്യങ്ങളേയും ഒരേ പോലെ ബാധിച്ചിരിക്കുന്നു. ലക്ഷക്കണക്കിനാളുകൾ ഈ മഹാമാരിയാൽ മരിച്ചു കഴിഞ്ഞു. രോഗബാധിതരായി അതിലേറെ ആളുകൾ ഒറ്റപ്പെട്ടിരിക്കുന്നു. ലോകം നിശ്ചലമായിക്കൊണ്ടിരിക്കുന്നു.വിമാന സർവീസ്, ട്രെയിൻ, തുടങ്ങി പൊതുഗതാഗതങ്ങളൊന്നും തന്നെ ഇല്ലാതായിരിക്കുന്നു. വരും കാലങ്ങളിൽ ഈ പകർച്ചവ്യാധിയുടെ അനന്തിര ഫലങ്ങൾ ആരോഗ്യവും സാമ്പത്തികവും എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും ഒരു പക്ഷേ മനുഷ്യജീവിതത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കും.
                ലോകമാകെ പകച്ചു നിൽക്കുന്ന ഈ സമയത്ത് നമ്മുടെ സർക്കാരും, പോലീസും,ആരോഗ്യ പ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ സ്വീകരിച്ചു കൊണ്ട് നമുക്ക് ജീവിക്കാം. സാമൂഹികമായ അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, വീടുകളിൽത്തന്നെ കഴിയുക എന്നീ കാര്യങ്ങൾ ചെയ്തു കൊണ്ട് നമ്മുടെയും സമൂഹത്തിൻ്റെയും ആരോഗ്യവും ജീവനും നമുക്ക് കാത്ത് സൂക്ഷിക്കാം.
              മരണമെന്നത് മറ്റൊരാളുടേത് മാത്രമല്ല നമ്മുടേത് കൂടിയാണെന്ന് ഈ കൊറോണക്കാലം നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷ മലിനീകരണമില്ലാത്ത പ്രകൃതി..... ശുദ്ധമായിക്കൊണ്ടിരിക്കുന്ന ഭൂമി..... സ്വതന്ത്രമായി വിഹരിക്കുന്ന ജീവജാലങ്ങൾ....... മനുഷ്യൻ്റെ അമിതമായ വ്യഗ്രതകൾക്ക് വിരാമമിടുന്നതാവട്ടെ ഈ കൊറോണക്കാലം
എയ്ഞ്ചൽ മരിയ
4 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം