എൻ.എസ്.എസ് യൂണിറ്റ്(വി.എച്ച്എസ്)

Schoolwiki സംരംഭത്തിൽ നിന്ന്
08:43, 24 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.

logo NSS

ലക്ഷ്യങ്ങൾ വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. നെല്‍കൃഷി, പരിസ്ഥിതി സംരക്ഷണം, ഹരിതവല്‍ക്കരണം, ട്രാക്ക് പരിശീലനം, തുണിസഞ്ചി നിര്‍മ്മാണം, രക്തദാനം, ആരോഗ്യബോധവല്‍ക്കരണം, സ്ത്രീശാക്തീരണം, നേത്രദാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്രമേഹ പ്രതിരോധ ബോധവല്‍ക്കരണം, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ശുചിത്വ പ്രവത്തനങ്ങള്‍, സഹപാഠിക്കൊരു വീട് നിര്‍മ്മാണം, നിര്‍ദ്ദനര്‍ക്ക് കക്കൂസ് നിര്‍മ്മാണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു

NSS(VHSE UNIT)