അതിരുകൾ

വടക്ക് - ചന്ദ്രഗിരിപ്പുഴ

തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത

പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

 

 

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

പ്രധാന സ്ഥലങ്ങൾ

ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പേരുകൾ

ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, പരവനടുക്കം, കടവത്ത്, മണൽ

ചെമ്മനാട്

കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.