ജി എൽ പി എസ് കോറോം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15435 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരംഭ ദശകങ്ങളിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു. കോറോം - നിരവിൽപുഴ പ്രദേശങ്ങളിൽ പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരായിരുന്നു. പൂർവവിദ്യാർത്ഥികൾ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയവർ  അത്തോളി ആവുള്ള, വാഴയിൽ മമ്മുഹാജി, കുനിങ്ങാരത്ത് മമ്മൂക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. പ്രാരംഭകാലത്ത് ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ നായരും (കീച്ചേരി) സഹധ്യാപകർ വി.പി ശിവരാമൻ അയ്യർ, ടി സൂപ്പി മാസ്റ്റർ എന്നിവരായിരുന്നു.പെൺകുട്ടികളെ ചേർക്കുമെങ്കിലും ക്ലാസ്സിൽ ഹാജരായിരുന്നില്ല. കുട്ടികൾ വളരെ കുറവായതിനാൽ 1937 ഈ വിദ്യാലയം നിർത്തൽ ചെയ്തു. റിക്കാർഡുകളും ഫർണിച്ചറുകളും കണ്ടത്തുവയലിലേക്ക് മാറ്റി. 1947ൽ, കോറോം പ്രദേശത്ത് നിന്ന് ആദ്യമായി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശ്രീ എസി ആലിക്കുട്ടി മാസ്റ്ററുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും (കെ പി കൃഷ്ണൻ നായർ, കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജി പഴഞ്ചേരി ഉത്തൻ) പരിശ്രമഫലമായി വീണ്ടും സ്കൂൾ ആരംഭിച്ചു. ബോർഡ് മാപ്പിള എൽ പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ. 1947 ൽ ആദ്യമായി ചേർന്ന വിദ്യാർത്ഥി ജ.കെ എ  കുഞ്ഞബ്ദുള്ള കടയങ്കൽ ആണ്. ആകെ കുട്ടികൾ 70. പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും അധികപേരും രണ്ടാംതരം പൂർത്തിയാക്കിയിരുന്നില്ല. ആദ്യമായി അഞ്ചാം തരം പാസായ പെൺകുട്ടി പാത്തു പഴഞ്ചേരിയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോറോം/ചരിത്രം&oldid=1795082" എന്ന താളിൽനിന്ന് ശേഖരിച്ചത്