കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kcmmm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുടർച്ച ............

ഡിപ്പാർട്ട്മെൻറിൻറെ ഭരണ പരിഷ്കാരം

ഹയർ എലിമെൻററി സ്കൂളിലെ 8-ാം തരം എടുത്തു കളയുകയും പകരം  ഒന്നു മുതൽ നാലുവരെ എൽ.പി.സ്ക്കൂളായും അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകളെ യു.പി. സ്കൂളായുമുള്ള അന്നത്തെ സർക്കാരിൻറെ വിദ്യാഭ്യാസ പരിഷ്കാരം നടപ്പിൽ വരുത്തിയതോടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കാതലായ മാറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു.  അതനുസരിച്ച് പ്രത്യേക പരീക്ഷകൾ പാസ്സായവരെ ഭാഷാധ്യാപകരെയും (മലയാളം, ഹിന്ദി, സംസ്കൃതം, ഉറുദു, അറബി) ചിത്രകല, കായിക, കരവിരുത് എന്നിവയിൽ പ്രാവീണ്യം നേടിയവരെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായും നിയമിക്കാമെന്നുള്ള ഉത്തരവിൻറെ അടിസ്ഥാനത്തിൽ എല്ലാ തസ്തികളിലും നിയമനം നടത്തുകയും ചെയ്തു.   അങ്ങനെ 24 ഡിവിഷനും 32 അദ്ധ്യാപകരും ഒരു പ്യൂണുമായുള്ള കാച്ചിലാട്ട് സ്ക്കൂൾ എല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമായി ഉയർന്നു.

മാനേജ്മെൻറ് മാറ്റം

ശ്രീ. ടി. ഗോവിന്ദൻ മാസ്റ്റർക്ക് സ്കൂൾ മാനേജരായി തുടരാൻ വിഷമം നേരിട്ടതിനാൽ ശ്രീ. കാനങ്ങോട്ട് ചാത്തുവിന് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടു.  മാനേജ്മെൻറ് ചുമതല ശ്രീ ചാത്തുവിൽ നിക്ഷിപ്തമായതോടെ വലിയ ഒരു ഹാളും ഫർണിച്ചറുകളും മറ്റും സ്ക്കൂളിനു വേണ്ടി നിർമ്മിച്ചു നൽകുകയുണ്ടായി.   ഒരു നവരാത്രി വിദ്യാരംഭത്തോടനുബന്ധിച്ച്  നടന്ന ചടങ്ങിലായിരുന്നു പുതിയ ഹാളിൽ പ്രവേശിച്ചു അധ്യായനം ആരംഭിച്ചത്.   ഉന്നത നിലവാരം പുലർത്തിക്കൊണ്ടിരുന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീ. ചാത്തു.   ഈ പ്രദേശത്തുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും മോഹം പൂവണിയുന്നതിനു മുമ്പ്  ഇടത്തിപോലെ ആ അത്യാഹിതം സംഭവിച്ചു.   ഹൃദയാഘാതം മൂലം 1965 ൽ ശ്രീ. ചാത്തു നമ്മോട് എന്നെന്നേക്കുമായി വിട പറഞ്ഞു.  പിൽക്കാലത്ത് സാക്ഷാൽക്കരിക്കപ്പെടേണ്ടിയിരുന്ന ഉന്നതവിദ്യാകേന്ദ്രം വെറും സങ്കൽപ്പമായി അവശേഷിക്കുന്നു. ഇന്നും കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്ക്കൂൾ കാച്ചിലാട്ട് സ്ക്കൂളിൻറെ വളർച്ചയിൽ ഗണ്യമായി സംഭാവന നൽകിയ ശ്രീ കാനങ്ങോട്ട് ചാത്തുവിൻറെ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്കൂൾ കാച്ചിലാട്ട് എന്ന് നാമകരണം ചെയ്യുകയും അദ്ദേഹത്തിൻറെ ഛായാപടം സ്കൂൾ ഹാളിൽ അനാവരണം ചെയ്യുകയും ചെയ്തു.   ശ്രീ. ചാത്തുവിൻറെ ദേഹവിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി. കെ. ശാരദ സ്കൂൾ മാനേജരായി ചുമതലയേറ്റു.   തുടർന്ന് 1992 ൽ ദേഹവിയോഗം വരെ അവർ ഈ സ്ഥാനം വഹിച്ചു.   തുടർന്ന് മകൻ ശ്രീ. കെ. സോമസുന്ദരൻ  മാനേജരായി.  അദ്ദേഹം ഇപ്പോഴും ഭംഗിയായി ഈ ചുമതല നിർവ്വഹിക്കുന്നു.

സ്ക്കൂളിൻറെ സർവ്വതോډുഖമായ അഭിവൃദ്ധിക്ക് വേണ്ടി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഹെഡ്മാസ്റ്റർ ശ്രീ. എം.കെ. ദാമോരക്കുറുപ്പ് 1975 ൽ റിട്ടയർ ചെയ്യുകയും  തൽസ്ഥാനം പി.കെ. പത്മനാഭൻനായർ ഏറ്റെടുക്കുകയും ചെയ്തു.  സ്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നതോടൊപ്പം തന്നെ ഗോൾഡൻ ജൂബിലി ആഘോഷം, സബ്ജില്ലാകലോത്സവങ്ങൾ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ പരിപാടികൾ സഹാധ്യാപകരുടെ പൂർണ്ണ സഹകരണം ആർജ്ജിച്ചുകൊണ്ട് സംഘടിപ്പിക്കുന്നതിൽ  അതീവ തൽപരനായിരുന്നു.   ശ്രീ. പി.കെ.പി. നായർ 1,ശ്രീ. പി.കെ.പി. നായർ, കെ, ദേവു, കെ. പി. നാരായണി അമ്മ എന്നിവരും ഒന്നിച്ച് സർവ്വീസിൽ നിന്നു വിരമിക്കുകയുണ്ടായി.   തുടർന്ന് പ്രധാനാധ്യാപകരായി സ്ഥാനമേറ്റവർക്ക് ഹ്രസ്വകാലമേ തൽസ്ഥാനത്ത് തുടരാൻ പ്രായപരിധിയുടെ കാരണത്താൽ സാധിച്ചുള്ളു.   1984ൽ ഈ പദവിയിൽ എത്തിയ ശ്രീമതി. എ പത്മാവതി അമ്മ 1988 ലും തുടർന്ന് തൽസ്ഥാനം ഏറ്റെടുത്ത  ശ്രീമതി. കെ. സുലോചന 1989 ലും  സർവ്വീസിൽ നിന്ന് പിരിഞ്ഞു.  ഇവർക്കു ശേഷം പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ. ടി. ദാസൻ ശ്രദ്ധേയമായ മികവോടെ സ്കൂൾ ഭരണം നടത്തിവരുന്നു.   1999ൽ കായികാധ്യാപകനായി വിരമിച്ച ശ്രീ.കെ.എൻ.  കുഞ്ഞിമൂസ്സ മാസ്റ്റർ യഥാവസരങ്ങളിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകി മത്സരങ്ങൾക്കു സജ്ജമാക്കുന്നതിൽ അതീവതൽപ്പരനായിരുന്നു.വളരെ വർഷങ്ങളായി പ്യൂൺ തസ്തികയിൽ പ്രവർത്തിച്ചുവന്ന ശ്രീ.എം.കെ. ചോയിക്കുട്ടി 1990 ൽ റിട്ടയർ ചെയ്തു.   അധികം വൈകാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.  അദ്ദേഹത്തിൻറെ മകൻ എം.കെ. രതീഷിന് അതേ തസ്തികയിൽ ജോലി നൽകാൻ മാനേജ്മെൻറ് സന്നദ്ധരായി.  ഈ കാര്യത്തിൽ മാനേജ്മെൻറ് പ്രകടിപ്പിച്ച ഉദാരമനസ്കത അടിവരയിട്ട് പറയേണ്ടതാണ്.   ശ്രീമതി. എ. ദേവകി ടീച്ചർ, കെ.കെ. ദേവു ടീച്ചർ, ശ്രീമതി. യശോദ ടീച്ചർ, ശ്രീ. പി.ടി. ബാലചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ.പി. നാരായണി ടീച്ചർ, ശ്രീമതി. രുഗ്മിണി ടീച്ചർ തുടങ്ങിയ പ്രശ്ത സേവനം ചെയ്ത് കാലയവനികക്കുള്ളിൽ മറഞ്ഞുപോയ ടീച്ചർ മാരെ ഈ അവസരത്തിൽ അനുസ്മരിച്ചുകൊള്ളുന്നു.

സേവനോത്സുകരായി അനുദിനം പ്രവ്രർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവർക്ക് നേതൃത്വം നൽകുന്ന സേവനോത്സകനായ  ഒരു പ്രധാനധ്യാപകനും (ശ്രീ. ടി.ദാസൻ മാസ്റ്റർ) ഈ സ്ഥാപനത്തിന് സദാ താങ്ങും തണലുമേകുന്നു.   ഇപ്പോൾ14ഡിവിഷനുകളും 20അധ്യാപകരും ഒരു പ്യൂണും 300 വിദ്യാർഥികളുമുള്ള ഈ പ്രദേശത്തിൻറെ തൊടുകുറിയായി പ്രശോഭിക്കുന്ന വിദ്യയുടെ അക്ഷയപാത്ര  മാണ് കാനങ്ങോട്ടു ചാത്തു മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.

ഈ സരസ്വതി ക്ഷേത്രത്തിൻറെ അനുദിന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ കാലാകാലങ്ങളിൽ ലഭിച്ചുവരുന്നുണ്ട്.കഴിഞ്ഞ 30 വർഷമായി ഈ സ്കൂളിലെ നിർധനരായ നൂറിൽപരം വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങളും നിർധനരും എന്നാൽ പഠനത്തിൽ താരതമ്യേന മിടുക്കരുമായ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകിവരുന്ന കൈതപ്പാടം ദേശ സേവാസംഘത്തെയും ഈ സ്കൂളിൻറെ സർവ്വതോډുഖമായ വളർച്ചയക്ക് കാലാകാലങ്ങളിൽ ആളും അർത്ഥവും നൽകി സഹായിക്കുന്ന ഇസ്ക്രയെയും അതേപോലെ മറ്റു വ്യക്തികളെയും സംഘടനകളെയും ഈ അവസരത്തിൽ സ്മരിക്കാതെവയ്യ.

ഈ സരസ്വതി ക്ഷേത്രത്തിൻറെ അക്ഷരമുറ്റം കടന്ന് വിശാലലോകത്ത് ശ്രദ്ധേയനേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ ഒട്ടേറെയാണ്.  ഇനിയും അങ്ങനെ നൂറ്മേനികൊയ്യുന്ന നൂറുനൂറ് വർഷങ്ങൾ പിന്നിടാൻ ഇടയാവട്ടെഎന്നും  ആശംസിച്ചുകൊണ്ട്.......................