ഗവ. യു.പി.എസ്സ് നിലമേൽ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒളിംപ്യൻ മുഹമ്മദ് അനസ്
ഗവഃ യു പി എസ് ലെ പൂർവ്വ വിദ്യാർത്ഥിയായ റിയോ ഒളിമ്പ്യൻ മുഹമ്മദ് അനസിന് സ്കൂളിന്റെയും നിലമേൽ സൗഹാർദ്ദ സമിതി ഗ്രന്ഥ ശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നിലമേൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു.
വിക്‌ടേഴ്‌സ് ഫെയിം തീർത്ഥ ബിനു
കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത് സന്തോഷത്തോടെയാണ് നിലമേൽ സ്കൂളിലെ കുട്ടികൾ നെഞ്ചിലേറ്റിയത്. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികവുറ്റ ക്ലാസുകൾ നൽകിയത്, രണ്ടാം ക്ലാസ്സിലെ തീർത്ഥ ബിനു ഏറെ കൗതുകത്തോടയാണ് കണ്ട് നിന്നത്. തന്റെയുള്ളിലെ മികച്ച അധ്യാപികയെ, രണ്ടാം ക്ലാസ്സിലെ നിലമേൽ സ്കൂളിലെ അധ്യാപികയായ മിനി ടീച്ചർ നൽകിയ 'ഓൺലൈൻ ഗണിതാധ്യാപിക' എന്ന ടാസ്കിലൂടെ മികവുറ്റതാക്കി തീർത്തു കുഞ്ഞു മിടുക്കി തീർത്ഥ. തുടർന്ന് ഈ വീഡിയോ വൈറൽ ആകുകയും വിക്‌ടേഴ്‌സ് ചാനലിൽ ഗണിത ക്ലാസ് കൈകാര്യം ചെയ്താ അദ്ധ്യാപിക മോളെ വീട്ടിൽ വന്ന് കണ്ട അഭിനന്ദനങൾ ചെയ്തു.
എനർജി മാനേജ്‌മന്റ് സെന്റർ -കേരളം -അംഗീകാരങ്ങൾ
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന SEP (Smart Energy Programm)യുടെ വിവിധ മത്സരങ്ങളിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം എൽ പി വിഭാഗം ഗവഃ യു.പി.എസ്. നിലമേലിലെ മെഹ്റിൻ , യു.പി. വിഭാഗം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടിയ (കൊല്ലം റവന്യു ജില്ലയിൽ ) പ്രണവ് ജി.എസ് നും കൊല്ലം റവന്യു ജില്ലയിൽ യു.പി വിഭാഗത്തിൽ ബെസ്റ്റ് കോ-ഓർഡിനേറ്റർ ആയി തെരഞ്ഞെടുത്ത ഗവഃ യു.പി .എസ് നിലമേലിലെ ശാസ്ത്രാദ്ധ്യാപിക ശ്രീമതി.വീണ എസ് നും കൊല്ലം ജില്ലയിൽ ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്ത ഗവഃ യു.പി.എസ്. നിലമേലിനും ഉള്ള അവാർഡ് ദാനവും Dr.കെ വിജയകുമാർ നിർവ്വഹിച്ചു.കൂടാതെ കേന്ദ്ര ഊർജ മന്ത്രാലയവും N.T.P.C യും സംയുക്തമായി നടത്തിയ സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്ത നാലു കുട്ടികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കപ്പെട്ടു.
2021 LSS ഫലം
14 കുട്ടികൾക്ക് LSS സ്കോളർഷിപ്പും 6 കുട്ടികൾക്ക് USS സ്കോളർഷിപ്പും ലഭിച്ചു.