എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കായികം
കായികം
2000 ഓഗസ്റ്റിൽ സ്ഥാപിക്കപ്പെട്ട മണ്ണാർക്കാട് ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ കായികമായി ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തിക്കൊണ്ട് മുന്നേറുന്ന കാഴ്ച ഏറെ ആനന്ദദായകമാണ്.പഠനമികവ് കൊണ്ടും അച്ചടക്കം കൊണ്ടുംഅനുദിനം വിദ്യാർത്ഥികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പൊതു വിദ്യാലയത്തിൽ കായികമികവു പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ബഹുമുഖ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ഗുസ്തി, കബഡി, വെയിറ്റ് ലിഫ്റ്റിങ്ങ്, പവർ ലിഫ്റ്റിങ്ങ്, ജൂഡോ, ഷട്ടിൽ, ബാഡ്മിന്റൺ, കരാട്ടെ, തൈക്കോണ്ടോ, നീന്തൽ, ചെസ്സ് തുടങ്ങി ഒട്ടനവധി കായികയിനങ്ങളിൽ മികവുള്ള കുട്ടികളെ വർഷംതോറും കണ്ടെത്തുകയും അവർക്ക് വിദഗ്ദ്ധ പരിശീലന പരിപാടികൾ, ക്യാമ്പുകൾ എന്നിവ നൽകി സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലും ദേശീയതലത്തിലും വരെ പങ്കെടുത്ത് കഴിവ് തെളിയിക്കാൻ ഉള്ള അവസരങ്ങൾ നൽകിവരുന്നു. മികവുകൾ ഏറെ കരസ്ഥമാക്കിയ പല പൂർവ്വ വിദ്യാർത്ഥികളും സൈന്യത്തിലും പോലീസ്, റെയിൽവേ, ബാങ്ക്, പോസ്റ്റ് ഓഫീസ്, ഡോക്ടർ, എഞ്ചിനീയർ എന്നീ രംഗങ്ങളിലും ജോലി ചെയ്തു വരുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ കണ്ണിയിലെ അവസാനത്തെ അംഗമാണ് 2020 ഫെബ്രുവരി 20-ാം തിയ്യതി ബഹു, കേരള മുഖ്യമന്ത്രിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് നിയമനം ലഭിച്ചു. ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ ഗുസ്തി ചാമ്പ്യനുമായ പൊറ്റശ്ശേരി സ്വദേശി ദേവിക കെപി. കൂടാതെ ചാത്തോലി ഹംസയെപോലുള്ള ഒളിമ്പ്യന്മാരെയും ഈ വിദ്യാലയം ലോക കായിക മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് എന്നും അഭിമാനത്തോടെ സ്മരിക്കട്ടെ. കൂടാതെ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിൽ കായികാ ധ്വാപകന്മാരായി സേവനമനുഷ്ഠിച്ചു വരികയും ചെയ്യുന്നു.
2017-18 അധ്യയന വർഷത്തിൽ ഗുസ്തിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മുന്നാമത്തെ വിദ്യാലയമായി ഈ വിദ്യാലയം ആദരിക്കപ്പെട്ടത്. വലിയ സന്തോഷം നൽകുന്നു. ഷാമിൽ ഷംനാസ് എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ കാൽപ്പന്തുകളിയിൽ വിസ്മയം തീർത്തു അതുപോലെ ബോക്സിങ്, തെക്കോണ്ടോ, റസ്ലിംഗ് എന്നിവയിലും മികച്ച മുന്നേറ്റം നടത്താൻ നമുക്ക് സാധിച്ചു.
2018 - 19 അധ്യയന വർഷത്തിൽ സബ്ജില്ലാതലം മുതൽ ദേശീയതലം വരെ കരാട്ടെ, ഫുട്ബോൾ, റസ്ലിംഗ് എന്നി ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രശസ്തി ദേശീയ തലം വരെ എത്തിച്ച് അഭിനവ് അമ്പാടി, ഫർസാന പി.പി, ജാസിർ ഹുസൈൻ, സയ്യിദ് വടക്കൻ എന്നിവർ ഈ വിദ്യാലയത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്തത് ഏറെ അഭിമാനാർഹമായ നേട്ടമാണ്.
2018 ലും ഈ വിദ്യാലയം ഗുസ്തിയിൽ സംസ്ഥാനത്ത ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞ ടുക്കപ്പെട്ടത് പാലക്കാട് ജില്ലയ്ക്കും വിശിഷ്യാ മണ്ണാർക്കാട് നിവാസികൾക്കും അഭിമാനിക്കാവുന്ന അപൂർവ്വമായ നേട്ടമാണ്. അതുപോലെ ഫുട്ബോൾ, കരാട്ടെ, ബോക്സിങ് തെക്കോണ്ടോ എന്നീ മത്സരങ്ങളിലും പ്രസ്തുത അധ്യയന വർഷം മണ്ണാർക്കാടിന്റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
2019- 20 അധ്യായനവർഷത്തിൽ സ്കൂൾ തലം മുതൽ ദേശീയ തലം വരെ നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭകൾ വിജയപീഠത്തിലേക്ക് കുതിച്ചു കയറിയ വർഷം ആണ്. സബ്ജില്ലാ ഗെയിംസ് മേളയിൽ പതിനാല് ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അതിൽ ഏഴ് ഇനങ്ങളിൽ വിദ്യാർത്ഥികൾ ചാമ്പ്യന്മാരായി. ജില്ലാ തലത്തിൽ നിന്നും സംസ്ഥാന കായികമേളയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ അൻപത്തി ഒന്ന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. ഇതിൽ നാല്പത്തിമൂന്ന് വിദ്യാർത്ഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽഎത്തി എന്നത് കായിക മേഖലയിൽ ഈ സ്കൂൾ നേടിയ ചരിത്ര വിജയത്തിന് മാറ്റു കൂട്ടുന്നു കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ചാമ്പ്യന്മാർ ആയ നിരവധി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതും അത്വന്തം സന്തോഷകരമാണ്.
ഗുസ്തി
കേരളത്തിൽ തന്നെ ഗുസ്തിയിൽ ഏറ്റവും നല്ലരീതിയിൽ പരിശീലനം നൽകി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ എം ഇ എസ് വലിയ പങ്കു വഹിക്കുന്നു. ഗുസ്തിയിൽ എം ഇ എസ് മണ്ണാർക്കാടിന് ദേശീയ തലത്തിൽ വരെ മികച്ച താരങ്ങൾ ഉണ്ട്. ഉത്തരരേന്ത്യയിൻ കായിക ഇനം ആയ ഗുസ്തിയിൽ ദേശീയ സ്കൂൾ ഗെയിംസിൽ നിരവതി മെഡൽ നേടാൻ സ്ഥാപനത്തിന് ആയിട്ടുണ്ട്.2017-18 അധ്യയന വർഷത്തിൽ ഗുസ്തിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മുന്നാമത്തെ വിദ്യാലയമായി ഈ വിദ്യാലയം ആദരിക്കപ്പെട്ടത്. വലിയ സന്തോഷം നൽകുന്നു.2018 ലും ഈ വിദ്യാലയം ഗുസ്തിയിൽ സംസ്ഥാനത്ത ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞ ടുക്കപ്പെട്ടത് പാലക്കാട് ജില്ലയ്ക്കും വിശിഷ്യാ മണ്ണാർക്കാട് നിവാസികൾക്കും അഭിമാനിക്കാവുന്ന അപൂർവ്വമായ നേട്ടമാണ്. കൂടാതെ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിൽ കായികാ അധ്യാപകന്മാരായി സേവനമനുഷ്ഠിച്ചു വരികയും ചെയ്യുന്നു.
ഫുട്ബാൾ
മലബാറിന്റെ കാൽപ്പന്തു പ്രണയം എന്നും പേരും പ്രശസ്തിയും നേടിയതാണ്. എം ഇ എസ്സ് സ്കൂൾ ഉൾക്കൊള്ളുന്ന മണ്ണാർക്കാടും ഫുട്ബോളിന് വലിയ പ്രാധാന്യം നൽകുന്നു. സംസ്ഥാന സ്കൂൾ ടീമിലേക്കു നിരവതി താരങ്ങളെ സ്കൂളിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. ദേശീയ സ്കൂൾ ഫുട്ബോളിൽ ചണ്ഡീഗഡിനെതിരെ ഹാട്രിക്ക് ഗോൾ നേടിയ അഭിനവ് അമ്പാടി ഈ സ്ഥാപനത്തിന്റെ അഭിമാനം ആണ്. രാവിലെയും വൈകുന്നേരവും സ്കൂളിൽ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് കായികാദ്ധ്യാപകൻ വിനയൻ സിറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. നിരവതി തവണ സുബ്രത കപ്പ് ജേതാക്കളും ആയിട്ടുണ്ട്.