പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കറുത്തേടത്തുമനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 50 സെന്റ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ  ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മാതൃസഹോദരൻ കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൽ നിന്നും സംഭാവനയായും, ബാക്കി 50 സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നും വിലയ്ക്കെടുക്കുകയും ചെയ്തു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. മൂഴികുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ, മഴക്കാലത്തു വെള്ളപ്പൊക്ക സമയത്തു ഓണംതുരുത്തു, ചാമക്കാല, നീണ്ടൂർ തുടങ്ങിയ കരകളിലെ സ്കൂളുകളിലേക്കുള്ള യാത്ര ദുരിത പൂർണമായിരുന്നതിനു പരിഹാരം കാണാൻ ഈ സ്കൂളിന്റെ പ്രവർത്തനത്തോടെ സാധിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി.