ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/ഗണിത ക്ലബ്ബ്

10:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22081 (സംവാദം | സംഭാവനകൾ) (പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കട്ടിലപ്പൂവം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2021 - 2022 അധ്യയന വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം , 19.6.2021-ന് ഓൺലൈനായി നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിങ്ങിൽ വച്ച് പുതിയ അധ്യയനവർഷത്തെ ക്ലബ് ഭാരവാഹികളെയും അംഗങ്ങളെയും  തിരഞ്ഞെടുത്തു.
                   ക്ലബിന്റെ നേതൃത്വത്തിലുളള ആദ്യ പ്രവർത്തനമായി "ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ" എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ അവതരിപ്പിച്ചു.
                          ഓണത്തോടനുബന്ധിച്ച് UP, HS വിഭാഗങ്ങളിലായി നടത്തിയ ഗണിത പൂക്കള മത്സരത്തിൽ, വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ഗണിത പൂക്കളങ്ങൾ വരച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ചു. അവയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തു.
                       "ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കുക"   എന്ന പ്രവർത്തനമാണ് പിന്നീട് ഗണിത ക്ലബ് അംഗങ്ങൾ നടത്തിയത്. തുടർന്ന് HS വിഭാഗത്തിനായി ഗണിത പാറ്റേൺ തയ്യാറാക്കൽ, UP വിഭാഗം കുട്ടികളുടെ ഗുണനപ്പട്ടിക ചൊല്ലൽ വീഡിയോ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
                  ഡിസംബർ 22 ന് ദേശീയ ഗണിത ദിനത്തെക്കുറിച്ചും ശ്രീനിവാസ രാമാനുജനെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നൽകി. ഇതിനു പുറമെ ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭകളെകുറിച്ച് മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനവും ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. ഗണിത ശാസ്ത്രജ്ഞൻമാരുടെ ഛായാചിത്രം തയ്യാറാക്കൽ , ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ , ഗണിത പസിലുകൾ , കുസൃതികണക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷം ക്വിസ് മത്സരം നടത്തി , ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു.
                ഈ അധ്യയനവർഷത്തെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തതിനാൽ ഓരോ പ്രവർത്തനവും വിജയകരമായി നടത്തുവാൻ കഴിഞ്ഞു.