S.S.G.H.S.S. PAYYANUR.2C KANDANGALI
ഷേണായി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
ഷേണായി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണുര്‍ ജില്ലയില്‍ പയ്യന്നൂര്‍ ടൗണില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ തെക്കു ഭാഗത്ത് കണ്ടങ്കാളിയില്‍ സ്ഥിതി ചെയ്യുന്നു. 1939 ഏപ്രില്‍ ആറാം തീയ്യതി കേവലം 42 സെന്റില്‍ എല്‍.പി. സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1962 ല്‍ യു.പി. സ്കൂളായും 1982 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.