എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47104 (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ പരപ്പന്‍പൊയില്‍ പ്രദേശത്തിന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ് നുസ്റത്ത് (നുസ്റത്തുല്‍ മുഹ് താജീന്‍ സംഘം). 1989-ല്‍ സ്ഥാപിച്ച നുസ്റത്ത് സ്കൂള്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്നു. മൈസൂര്‍ - കോഴിക്കോട് ദേശീയപാതയോരത്ത് പരപ്പന്‍പൊയിലില്‍ അഭിമാനപൂര്‍വ്വം തല ഉയര്‍ത്തി നില്‍ക്കുന്ന നുസ്റത്തിനെ പരിചയപ്പെടുത്തുകയാണ്.

എൻ.ഐ.ആർ.എച്ച്. എസ്സ്. പരപ്പൻപൊയിൽ
വിലാസം
പരപ്പന്‍പൊയില്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-201647104




തിരുത്തുക

ചരിത്രം

പരപ്പന്‍പൊയിലിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ രചനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് ഒരു ദേശത്തിന്റെ ഹൃദയതാളമായി 1989 – ല്‍ നുസ്റത്ത് സ്ഥാപിക്കപ്പെട്ടു. 

അക്ഷരദീപത്തിന് തിരിതെളിയിച്ച് കുരുന്നുകളില്‍ അറിവിന്റെ പൊന്‍കിരണം വാരിവിതറി 1989 ല്‍ LKG ക്ലാസ്സുകള്‍ ആരംഭിച്ചു. വിജ്ഞാനമേഖലയെ ദീപ്തമാക്കി 1992-ല്‍ LP ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. 1996 ല്‍ UP സ്കൂളായും 2002 ല്‍ ഹൈസ്കൂളായും 2012 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-2005 അധ്യയന വര്‍ഷത്തില്‍ ആദ്യ SSLC ബാച്ച് പുറത്തിറങ്ങിയതോടെ ഇന്നുവരെ എല്ലാ SSLC പരീക്ഷകളിലും 100 % വിജയം വരിച്ചു. ഈ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നുസ്റത്ത് മുന്നേറുകയാണ്. വര്‍ഷങ്ങളോളമായി ടാലന്റ് സര്‍ച്ച് പരീക്ഷകളില്‍ നുസ്റത്തിലെ കുരുന്നുകള്‍ റാങ്ക് ജേതാക്കളായി വരുന്നു. സംസ്ഥാന സ്കൂള്‍ കലാ-കായിക മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പലതവണ മികവ് തെളിയിച്ചിട്ടുണ്ട്. അറബി സമൂഹഗാനം, പദ്യപാരായണം, ഖത്തുറുഖ്അ, നിഘണ്ടു നിര്‍മ്മാണം, പുസ്തകാസ്വാദനകുറിപ്പ്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. സ്പോര്‍ട്സില്‍ ലോങ്ജംപ്, പോള്‍ വാള്‍ട്ട് ഇനങ്ങളില്‍ പങ്കെടുത്തു. ഒരു വിദ്യാര്‍ത്ഥിക്ക് MSP സ്പോര്‍ട്സ് സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചു. നീണ്ട 27 സംവല്‍സരക്കാലം പരപ്പന്‍പൊയിലിലെ ആംഗലേയ വിദ്യാഭ്യാസരംഗത്ത് കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പുത്തന്‍ സമവാക്യങ്ങള്‍ രചിച്ച് മുന്നേറുന്ന നുസ്റത്ത് സ്കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊതു ഇംഗ്ലീഷ് വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയില്‍ നാല് ബ്ലോക്കുകളിലായി 32 ക്ലാസ് മുറികള്‍, കോമ്പോസിറ്റ് സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, റീ‍ഡിംഗ് റൂം, പ്ലേ ഗ്രൗണ്ട്, വാഹനസൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ ക്ലബ്ബുകള്‍
  • പരിസ്ഥിതി, കാര്‍ഷിക ക്ലബ്ബുകള്‍
  • പ്രതിഭാ പോഷണ പരിപാടികള്‍
  • പഠന വിനോദ യാത്രകള്‍
  • കരാട്ടേ പരിശീലനം
  • പ്രവൃത്തിപരിചയം
  • ബിബോക്സ് ഇന്നൊവേഷന്‍ പ്രോഗ്രാം

മാനേജ്മെന്റ്

സഹാനുഭൂതിയുടെ സംഘടിത രീപമായി 1968-ല്‍ പരപ്പന്‍പൊയിലില്‍ ഉദയം ചെയ്ത നുസ്റത്തുല്‍ മുഹ് താജീന്‍ സംഘമാണ് സ്കൂള്‍ മാനേജിംഗ് കമ്മിറ്റി. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അറിവിനെ പ്രണയിച്ച മഹത് വ്യക്തികളാണ് കമ്മിറ്റി അംഗങ്ങള്‍. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ ദേശഭാഷകള്‍ അന്യംനില്‍ക്കരുതെന്ന തിരിച്ചറിവാണ് ഇത് സ്ഥാപിക്കാന്‍ കാരണമായത്. വിജ്ഞാല‌നത്തിന്റെ വെള്ളിവെളിച്ചം പുതുതലമുറക്ക് ആകാവുന്നത്ര പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ വഴിയിലൂടെ ഈ മഹത് സ്ഥാപനം പ്രയാണം തുടരുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • അഗസ്റ്റിന്‍ പി.ടി.,
  • അബ്ദുള്‍ ഖാദര്‍,
  • തറുവയിക്കുട്ടി സി.പി.,
  • അബൂബക്കര്‍ നെരോത്ത്,
  • പി.വി. മുഹമ്മദ് അ‍ഷ്റഫ്,
  • ഐസക്,
  • കെ. സക്കീര്‍ ഹുസൈന്‍,
  • എന്‍. അബൂബക്കര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തിരുത്തുക

വഴികാട്ടി