സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/2/2a/PAN48477.jpg/193px-PAN48477.jpg)
ദുരിതാശ്വാസം
മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് അധ്യാപകരുടെ സംഭാവന 25001 രൂപ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉസ്മാൻ പി.ക്ക് കൈമാറി.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂത്തേടം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കുകയും പഞ്ചായത്തും സമീപപ്രദേശങ്ങളും നിശ്ചലമായ സമയത്ത് പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഉടൻ തന്നെ എസ്.ആർ.ജി മീറ്റിംഗ് കൂടി പഞ്ചായത്തിലേക്ക് 25001 രൂപ കൊടുക്കാൻ തീരുമാനിച്ചു.
ഓണാഘോഷം
![](/images/thumb/c/ce/ONAM48477.jpg/167px-ONAM48477.jpg)
സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..സ്കൂളിൽ ഓണാഘോഷം നടത്താനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ മൂത്തേടം പഞ്ചായത്തിലെ ഒരു എസ്.സി കോളനി തെരഞ്ഞെടുക്കുകയും വീടുകളിൽ സർവേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ 10 കുടുംബങ്ങളെ കണ്ടെത്തി വീടുകളിലെ ഏല്ലാവർക്കും ഓണക്കോടികൾ നൽകുകയും ചെയ്തു.
ഓൺലൈൻ പ്രവേശനോത്സവം
![](/images/thumb/8/81/123348477.jpg/199px-123348477.jpg)
2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
![](/images/thumb/e/ef/15_48477.jpg/143px-15_48477.jpg)
സ്വാതന്ത്ര്യ ദിന ആഘോഷം
2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു..
പ്രവേശനോത്സവം
കോവിഡിനു ശേഷം ശേഷം തുറന്ന സ്കൂളിന്റെ പ്രവേശനോത്സവം രണ്ട് ബാച്ചുകളിലായി നടത്തി. നവംബർ ഒന്നിന് ഒന്നാം ബാച്ചിനും നവംബർ രണ്ടിന് രണ്ടാം ബാച്ചിനും പ്രവേശനോത്സവം ആഘോഷിച്ചു. അന്നുതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു.
മലയാള മനോരമ വായനക്കളരി
![](/images/thumb/a/ad/Manoram_copy48477.jpg/207px-Manoram_copy48477.jpg)
ചുങ്കത്തറ വടക്കൻ ഇലക്ട്രിക് മോട്ടോഴ്സ് ഉടമയായ വി എം ഉണ്ണിമൊയ്തീൻ മലയാള മനോരമയുടെ 5 കോപ്പികൾ സ്കൂളിന് നൽകുകയും കുട്ടികൾ അത് എല്ലാ ദിവസവും വായിക്കുകയും ചെയ്യുന്നു
വിദ്യാകിരണം പദ്ധതി
![](/images/thumb/a/a0/Lap_dustribution_cups.jpeg/183px-Lap_dustribution_cups.jpeg)
ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസമയത്ത് ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ പിന്തുണാ ക്ലാസുകളിലും മറ്റും പങ്കെടുക്കാൻ കഴിയാതിരുന്ന ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് ലാപ്ടോപ് ലഭ്യമാക്കിയിരുന്നു. ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനാഘോഷം
![](/images/thumb/6/66/Republic48477.jpg/160px-Republic48477.jpg)
2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
![](/images/thumb/0/0a/June_548477.jpg/162px-June_548477.jpg)
2021 ജൂൺ മാസം മുതൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു വരുന്നു..
![](/images/thumb/f/fc/548477.jpg/194px-548477.jpg)
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു..
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് തൈകൾ നട്ടു ഫോട്ടോ അയച്ചു തന്നു..കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് ഐഡിയ പ്രസന്റേഷൻ മത്സരവും ഉപന്യാസ രചനാ മത്സരവും പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. ഗൂഗിൾ ഫോം വഴിയാണ് ക്വിസ് മത്സരം നടത്തിയത്. കുട്ടികൾ തയ്യാറാക്കിയ വിവിധ കഥകൾ, കവിതകൾ എന്നിവ വിലയിരുത്തി സമ്മാനങ്ങൾ നൽകി
![](/images/thumb/4/4c/2648477.jpg/143px-2648477.jpg)
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ജൂലൈ 4 ബഷീർ ദിനം
ജൂലൈ 4 ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു.
ജൂലൈ 11 ലോക ജനസംഖ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു.. പ്രസംഗം മത്സരം, ചിത്ര രചന, എന്നീ മത്സരങ്ങൾ നടത്തി.
ജൂലൈ 21 ന് ചാന്ദ്രദിനം
ജൂലൈ 21 ന് ചാന്ദ്രദിനം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി .
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു..പ്ലാക്കാർഡ് നിർമ്മാണം, മുദ്രാ ഗീതം എന്നീ മത്സരങ്ങൾ നടത്തി.. വീടുകളിൽ നിന്ന് കുട്ടികൾ യുദ്ധ വിരുദ്ധ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി..
സെപ്തംബർ 5 അധ്യാപകദിനം
സെപ്തംബർ 5 അധ്യാപകദിനമായി ആചരിച്ചു.കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു.
സെപ്റ്റംബർ 16 ന് ഓസോൺ ദിനം
സെപ്റ്റംബർ 16 ന് ഓസോൺ ദിനം സംഘടിപ്പിച്ചു. എന്താണ് ഓസോൺ എന്നും ഓസോൺ ദിനത്തിന്റെ പ്രാധാന്യവും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.
സെപ്റ്റംബർ 30 ന് ദേശീയ പോഷൺ ദിനം
സെപ്റ്റംബർ 30 ന് ദേശീയ പോഷൺ ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30 വ്യാഴം പോഷൺ അസംബ്ലി നടത്തി. ആഹാരത്തിലൂടെ ആരോഗ്യം, കുട്ടികളുടെ ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയവുമായി ബന്ധപ്പെടുത്തി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ കെ ക്ലാസ് എടുത്തു .ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടത്തിയത്.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും ശുചീകരണപ്രവർത്തനങ്ങൾ അധ്യാപകർക്ക് അയച്ചുതരികയും ഏറ്റവും മികച്ചത് ക്ലാസ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഡിസംബർ 3 ഭിന്നശേഷി ദിനം
2021 ഡിസംബർ 3 ഭിന്നശേഷി ദിനാചരണം സ്കൂളിൽ വെച്ച് നടത്തുകയും ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു അവർക്കുള്ള സമ്മാനങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുപോയി നൽകി അവരെ ആദരിക്കുകയും ചെയ്തു.
ഡിസംബർ 10 മനുഷ്യാവകാശ ദിനം
ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
മൊബൈൽ ചലഞ്ച്
![](/images/thumb/a/a8/Mobile48477.jpg/204px-Mobile48477.jpg)
കോവിഡ് കാലം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു.
എസ്.ആർ.ജി യോഗം
അക്കാദമിക നിലവാരം കാര്യക്ഷമമാക്കുന്നതിന് എല്ലാ ശനിയാഴ്ചയും വിവിധ സബ്ജക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ.ജി.യോഗം സ്കൂളിൽ വെച്ച് കൂടുകയും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയും, പഠിപ്പിച്ച ഭാഗത്തെ കുറിച്ചുള്ള പഠന വിടവുകൾ കണ്ടെത്തുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിറ്റ്സുകൾ കൃത്യമായി എസ്.ആർ.ജി കൺവീനർ തയ്യാറാക്കുന്നു. എസ്.ആർ.ജി കൺവീനറായി ശ്രീമതി.സബീല.എൻ പ്രവർത്തിക്കുന്നു.
സമൂഹ പങ്കാളിത്തം
![](/images/thumb/0/0f/Society.jpg/108px-Society.jpg)
കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന വിദ്യാലയം ഒക്ടോബർ അവസാനത്തോടെ സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. മാതാപിതാക്കളും ട്രോമാകെയർ, ക്ലബ്ബുകളുടെയും, അധ്യാപകരുടെയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.
വനമഹോത്സവം
![](/images/thumb/a/a7/Vanam48477.jpg/76px-Vanam48477.jpg)
വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം.
അതിജീവനം
25/11/2021 ന് നടന്ന ശില്പശാലയുമായ് ബന്ധപ്പെട്ട് ഉൾവലിയൽ, ആത്മവിശ്വാസകുറവ്, മാനസികോല്ലാസകുറവ് എന്ന പ്രശ്നങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടുള്ള അധ്യാപന സമീപനമാണ് സ്വീകരിച്ചത്..
ബോധവൽക്കരണ ക്ലാസ്
പെൺകുട്ടികൾക്ക് വേണ്ട വസ്ത്രധാരണം, ശുചിത്വം, ആരോഗ്യം എന്നിവയെ കേന്ദ്രീകരിച്ചു കൊണ്ട് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് 2021 ജനുവരി 19,20 തീയതികളിൽ സംഘടിപ്പിച്ചു.
മക്കൾക്കൊപ്പം
ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രക്ഷാകർത്തൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. രണ്ടു ബാച്ചുകളിലായി നടത്തിയ പരിപാടി വിജയ പ്രദമായിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ നടത്തുന്ന രക്ഷകർതൃ ശാക്തീകരണ പരിപാടിയായ മക്കൾക്കൊപ്പം സെപ്റ്റംബർ 28 ചൊവ്വാഴ്ച രണ്ടു ബാച്ചുകളിലായി നടത്തി. ബാച്ച് 1,7:30നും ബാച്ച് 2, 8 മണിക്കുമാണ് പരിപാടി സംഘടിപ്പിച്ചത്. ബാച്ച് 1, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ നിർവഹിച്ചു. ശ്രീ ചാക്കോ എൻ എം ക്ലാസ് നയിച്ചു. ബാച്ച് 2, ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ ബാലഭാസ്കരൻ സാർ ക്ലാസെടുത്തു.
ക്ലാസ് പി.ടി.എ
2021-21 ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ ക്ലാസിലെയും സി.പി.ടിയഎ നടത്തുകയും ക്ലാസ് അധ്യാപകൻ ഓൺലൈൻവഴി കൂടിയ മീറ്റിംഗുകളിൽ കുട്ടികളുടെ പഠനനിലവാരവും പ്രശ്നങ്ങളും ചർച്ച ചെയ്ത് തീരുമാനങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്തു.
കോവിഡ് ഹെൽപ്പ് ഡെസ്ക്
സർക്കാർ മാർഗരേഖയിൽ പറഞ്ഞപ്രകാരം കോവിഡിന്റെ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഹെൽപ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നത്. വാൾ മൗണ്ട് ഓട്ടോമാറ്റിക് തെർമൽ സ്കാനർ, വാൾ മൗണ്ട് സാനിറ്റൈസർ സ്പ്രേ എന്നിവ സ്കൂളിൽ തന്നെ ഒരുക്കി. ഓരോ ബെഞ്ചിലും രണ്ടു കുട്ടികൾ വീതമായിരുന്നു ഇരിപ്പിട ക്രമീകരണം. വരുന്ന കുട്ടികളുടെ ബാച്ച് അനുസരിച്ചുള്ള ലിസ്റ്റും, അവരിൽ നിന്നുള്ള ബയോ ബബിൾ ഗ്രൂപ്പും ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ, ക്ലാസുകളിൽ, സ്കൂൾ പരിസരങ്ങളിൽ പതിച്ചു വെച്ചു.
ശാസ്ത്രരംഗം
ഓഗസ്റ്റ് 18 ബുധൻ 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ശാസ്ത്രരംഗം സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ശ്രീ ഇല്യാസ് പെരിമ്പലം നിർവഹിച്ചു. വിവിധ കൺവീനർമാർ ഈ മീറ്റിങ്ങിന് ആശംസകൾ അറിയിച്ചു.ആമുഖ പ്രഭാഷണം ശ്രീമതി.സബീല.എൻ, ശാസ്ത്ര രംഗം കൺവീനർ ലിനു സ്കറിയ നന്ദിയും പറഞ്ഞു