ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12507 (സംവാദം | സംഭാവനകൾ) (for adding facilities of school)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കെട്ടിടങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകൾ ഉള്ള സ്കൂളിന് 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുണ്ട് .ഒന്നാം ക്ലാസിന് 3 ഡിവിഷനുകളും മറ്റു ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനുകൾ വീതവുമാണ് ഉള്ളത്. എം.പി ഫണ്ട്, എസ്. എസ്.എ ഫണ്ട് (2004 -2005), സുനാമി പുനരധിവാസ ഫണ്ട് (2008 -2009 ) എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കു പുറമേ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നു അസംബ്ലി ഹാൾ



അസംബ്ലി

നടത്തുന്നതിനായി സ്കൂൾ മുറ്റം നിറയെ തണൽ നൽകുന്ന രീതിയിൽ പഞ്ചായത്ത് നിർമ്മിച്ച അസംബ്ലി ഹാൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.



സ്മാർട്ട് ക്ലാസ് റൂം

ഒമ്പത് ക്ലാസുകളിൽ 6 ക്ലാസ് റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ് .പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് ഈ ക്ലാസുകളിൽ ഡിജിറ്റൽ സഹായത്തോടെ ക്ലാസുകൾ നടക്കുന്നു. മറ്റു ക്ലാസ്സുകളിൽ പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടില്ലെങ്കിലും ആവശ്യാനുസരണം പ്രൊജക്ടറുകൾ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നു.



ഐ.ടി ലാബ്

ഐ.ടി ലാബിന് സ്വതന്ത്രമായി ക്ലാസ് റൂം ഇല്ലെങ്കിലും ഒരു ക്ലാസിന്റെ ചെറിയ ഭാഗം ഐ.ടി ലാബായി ഉപയോഗിക്കുന്നു. ഈ ലാബിൽ 6 കമ്പ്യൂട്ടറുകളുണ്ട്. പുതിയ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഈ അധ്യയന വർഷം പൂർത്തിയായാൽ പുതിയ ക്ലാസ് റൂമുകളിൽ ഒന്ന് ഐടി ലാബ് ആയി ഉപയോഗിക്കാൻ സാധിക്കും .



കിച്ചൺ

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ ആധുനിക സൗകര്യങ്ങളോടു കൂടിയും വിറക് രഹിതവും വിദ്യാർത്ഥി സൗഹൃദവുമാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നതോടൊപ്പം വൃത്തിയോടെ കിച്ചൻ സംരക്ഷിക്കുകയും ചെയ്യുന്നു.



ടോയ്ലറ്റ്

വിവിധ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 8 ടോയ്‌ലെറ്റുകൾ സ്കൂളിലുണ്ട്.



മറ്റു സൗകര്യങ്ങൾ

3 വാട്ടർ പ്യൂരിഫയറുകൾ, സ്കൂൾ റേഡിയോ, കുടിവെള്ള വിതരണ പദ്ധതി , ഫോഗിങ് മെഷീൻ

നിർമാണത്തിലിരിക്കുന്ന മറ്റു സൗകര്യങ്ങൾ

എം.എൽ.എ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള 3 ക്ലാസുമുറികൾ അടങ്ങിയ പുതിയ കെട്ടിടം ,പുതിയ കുഴൽ കിണറും വാട്ടർ ടാങ്കും, ഇൻവെർട്ടർ.