ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmaniyanthram (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)

വിദ്യാലയങ്ങളിൽ കുട്ടികളും അധ്യാപകരും കൂടി ആചരിക്കുന്ന വിവിധ ദിനാചരണങ്ങൾ ഉണ്ട്. കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനോ കുട്ടികളിൽ അത്മവിശ്വാസം ജനിപ്പിക്കുന്നതിനായോ ദേശിയത ഉണർത്തുന്നതിനോ അദരവ് വളർത്തുന്നതിനായാണ് വിവിധ ദിനാചരണങ്ങൾ വിദ്യാലയങ്ങളിൽ നടത്തുന്നത്.

2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ

ലോകപരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.