പാഠ്യേതര പ്രവർത്തനങ്ങൾ

കരുതാം കരുത്താകാം

ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം  കരുത്താകാം" എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .

നിറവ്

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ്. ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വേണ്ടി വിപണനവും നടത്താറുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം