ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41519 (സംവാദം | സംഭാവനകൾ) (add science club activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര പഠനം രസകരമാക്കുന്നതിനും കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് സഹായകമാകുന്ന രീതിയിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പ്രകൃതിയെ അറിയാനും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിലൂടെ ശാസ്ത്ര പ്രക്രിയാ ശേഷികൾ വികസിപ്പിക്കാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു.

2013ലെ ബഹിരാകാശ വാരാഘോഷം, 2018 -19 ൽ നടത്തിയ ശാസ്ത്രകൗതുകം ശില്പശാല എന്നിവ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. 2019 -20ൽ രണ്ടാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 'പത്രം വിസ്തൃതം' എന്ന പ്രദർശനം നടത്തി. ഇലകൾ, വിഭവങ്ങൾ, ചാർട്ടുകൾ എന്നിവയുടെ പ്രദർശനം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ജി. എസ് ജയലാൽ ഉദ്ഘാടനം ചെയ്തു.

To: <[[1]]>