ഗവ. എൽ. പി. എസ്. മൈലം/ചക്കഫെസ്റ്
ചക്കഫെസ്റ്
നമ്മുടെ പ്രദേശം ഒരു നാട്ടിൻപുറം ആയതിനാലും അവിടെ ധാരാളം പ്ലാവുകൾ ഉള്ളതിനാലും ഏർപ്പെടുത്തിയ ഒരു പ്രവർത്തനം ആണ് ഇത്. കുട്ടികൾക്ക് ചക്കയുടെ ഗുണങ്ങളെ കുറിച്ചു അറിയാനും. ചക്ക കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാനും അതിന്റെ രുചി മനസിലാക്കാനും ലക്ഷ്യമിട്ടു നടത്തി വരുന്ന ഒരു പ്രവർത്തനം. ചക്ക ജ്യൂസ്, ചക്ക ബജി, ചക്ക ചമ്മന്തി, ചക്ക പപ്പടം എന്നിവ ആയിരുന്നു കഴിഞ്ഞ ചക്ക ഫെസ്റ്റിലെ പ്രദാന ആകർഷണം . കുട്ടികൾ എല്ലാം തന്നെ അവർ ഉണ്ടാക്കി കൊണ്ട് വരുന്ന വിഭവങ്ങൾ ഉണ്ടാകുന്ന രീതി കൂടി മനസിലാകുന്നു എന്നതാണ് മറ്റൊരു നേട്ടം. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ ഉള്ള അവസരം ലഭിക്കുന്നു.