എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/പ്രവർത്തനങ്ങൾ/2020-21-2021-22

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ) (2020-21)

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു .ജൂൺ രണ്ടാം വാരത്തോടെ ടി വി ഇല്ലാത്തകുട്ടികളുടെ എണ്ണം ശേഖരിച്ചു മാനേജ്‌മന്റ് പതിനഞ്ച് ടി വി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .പൂർവ്വവിദ്യാർത്ഥികൾ ഒൻപത് ടി വി നൽകി .പഞ്ചായത്തിന്റെ സഹായത്തോടെ വൈദ്യുതി ഇല്ലാത്ത കുട്ടിക്ക് കണക്ഷൻ നൽകി .മാനേജ്‌മെന്റ് ,പൂർവ്വവിദ്യാർത്ഥികൾ ,പി ടി എ ,പ്രാദേശിക നേതാക്കൾ ,സംഘടനകൾ ,സാമൂഹ്യപ്രവർത്തകർ ,അധ്യാപകർ, നാട്ടുകാർ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ നാൽപ്പതോളം ടി വി ,സൗജന്യ കേബിൾ കണക്ഷൻ എന്നിവയിലൂടെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് കാണാനുള്ള അവസരം ലഭിച്ചു .

ക്ലാസ് തല പ്രവർത്തനങ്ങൾ

ഓൺലൈൻ ക്ലാസ് തുടക്കത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളിലും ആശങ്ക ഉണ്ടാക്കിയെങ്കിലും പതിയെ അവർ അതിനോടൊപ്പം ചേർന്നു .വിക്‌ടേഴ്‌സ് ചാനലിൽ വരുന്ന ക്ലാസ്സുകളിൽ കാണുന്ന ക്ലാസ്സുകളുടെ സംശയങ്ങൾ കുട്ടികൾക്ക് അധ്യാപകർ തീർത്തുകൊടുക്കുകയും അതിന്റെ വർക്ക് ഷീറ്റുകൾ ചെയ്ത അയച്ചുതരികയും ചെയ്തു .പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ

ഇത്തരം കുട്ടികൾക്ക് ലളിതമായ പ്രവർത്തനങ്ങൾ നൽകുന്നു .എഴുതാനും വായിക്കാനുമുള്ള പ്രവർത്തനങ്ങൾ ,ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ ഉറപ്പിക്കൽ .