സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം

14:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35006 (സംവാദം | സംഭാവനകൾ) ('പ്രാചീന ശിലായുഗം പ്രാചീന ശിലായുഗത്തിലെ ആലപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രാചീന ശിലായുഗം പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി പ്രദേശങ്ങൾ ഒരു കാലത്ത് ജലത്താൽ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാൽ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതൽ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കൻമാർ കുട്ടനാട്ടിൽ താമസിച്ചിരുന്നു. അവരെ ‘കുട്ടുവർ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തിൽ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പാറയിലുള്ള കൊത്തുപണികൾ, ചില പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉൾക്കാഴ്ച പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളിൽ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ക്രിസ്തുമതം ജില്ലയിൽ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളിൽ ഒന്നായ കൊക്കമംഗലം അല്ലെങ്കിൽ കൊക്കോതമംഗലം പളളി ജില്ലയിലെ ചേർത്തല താലൂക്കിൽ ആയിരുന്നു. എ.ഡി.52 ൽ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേർന്നത് എന്ന് പൊതുവെ വിശ്വസിക്കുന്നു. ഇന്ന് കൊടുങ്ങല്ലൂർ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂർ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതൽ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴിൽ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂർവമായ വളർച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂർ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രൻ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.