ഉപയോക്താവിന്റെ സംവാദം:Pgmghsparakode

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.

ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മുൻ സാരഥികൾ 5 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 6 വഴികാട്ടി


[തിരുത്തുക] ചരിത്രം പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

[തിരുത്തുക] ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്