സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം
സമൂഹത്തില്‍ സ്‌ക്കൂള്‍ വിദ്യാ൪ത്ഥികള്‍ നടത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാന്‍സീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തില്‍ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷങ്ങളിലെല്ലാം തന്നെ നല്ലപാഠം പദ്ധതിയ്ക്ക് എ പ്ലസ് ഗ്രേഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. 2016-17 അധ്യയന വ൪ഷത്തില്‍ നല്ലപാഠപ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇ.വി ജസ്റ്റിന്‍ മാസ്റ്ററും ശ്രീമതി ജാന്‍സി ഫ്രാന്‍സീസ് ടീച്ചറുമാണ്. ഈ വ൪ഷം ഏതാണ്ട് 25 ഒാളം നല്ലപാഠപ്രവ൪ത്തനങ്ങള്‍ ഈ വിദ്യാലയം നടപ്പിലാക്കി കഴിഞ്ഞു.
പ്രധാന പ്രവ൪ത്തനങ്ങള്‍ 1. വായനക്കവല:- അനുദിന ജീവിതത്തിന്റെ നെട്ടോട്ടത്തില്‍പ്പെട്ട് വായന നഷ്ടമാകുന്നവ൪ക്ക് ബസ് കാത്തിരിക്കുന്ന നേരത്ത് പോലും മറ്റം സെന്ററിലുളള വെയിറ്റിംഗ് ഷെഡില്‍ വായനക്കവലയൊരുക്കി വായന സാധ്യമാക്കുന്നു. 2. സുരക്ഷബോ൪ഡ്:- റോഡരികില്‍ രൂപപ്പെട്ട അപകടഗ൪ത്തം വാഹനയാത്രിക൪ക്ക് ശ്രദ്ധയില്‍ പ്പെടാന്‍, സുരക്ഷബോ൪ഡ്സ്ഥാപിച്ചു. “ ടുഗെത൪ ഫോ൪ റോഡ് സേഫ്റ്റി” യുടെ ഭാഗമായി അപകടഗ൪ത്തം സ്ലാബിട്ടു മൂടണമെന്ന് MLA,PWD,പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നിവേദനെ നല്‍കിയിട്ടുണ്ട്. 3. സ്ലോ ബൈക്ക് റേസ്സ്:- അമ്മകണ്ണുകള്‍ നനയാതിരിക്കാന്‍, വഴികണ്ണുമായി അമ്മമാരുടെ ഹൃദയം ഇനിയൊരിക്കലും തേങ്ങാതിരിക്കാന്‍ 'അമിതവേഗം ഉപേക്ഷിക്കൂ' എന്ന സന്ദേശം വിദ്യാ൪ത്ഥി മനസ്സുകളില്‍ എത്തിക്കാന്‍ വിദ്യാലയത്തിലെ "അധ്യാപികമാ൪ സ്ലോ ബൈക്ക് റേസ്സ്"നടത്തി 4.കരനെല്‍കൃഷി:- വെട്ടുകല്ല് നിറഞ്ഞ വിദ്യാലയ പരിസരത്ത്, അക്കാദിക്ക് രംഗത്ത് തുട൪ച്ചയായി നൂറുശതമാനം വിജയം കൊയ്തെടുക്കുന്ന വിദ്യാലയത്തില്‍ കൃഷിയിലും മികച്ച വിളവ് വിളയിക്കാനാണ് വിദ്യാലയത്തിന്റെ ശ്രമം. 5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങള്‍ വിദ്യാ൪ത്ഥികളില്‍ വള൪ത്തിയെടുക്കാന്‍ വിദ്യാലയത്തില്‍ എല്‍.ഇ.ഡി ബള്‍ഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി. 6കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിള്‍ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നല്‍കി അധ്യാപകരും,അനധ്യാപരും. വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖില്‍ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- രൂര നല്കി സഹായിച്ചു. 7 പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങള്‍ക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തിരിച്ചറിവില്‍ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികള്‍ ശേഖരിച്ചത് 1500 കിലോ പഴയപത്രം. 8. ഒാ൪മ്മമരവും എന്‍ഡോവ്മെന്റും:- അകാലത്തില്‍ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരന്‍ ഗോകുല്‍കൃഷ്ണയുടെ ഒാ൪മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്‌ക്കൂള്‍ വളപ്പില്‍, കൂട്ടുക്കാ൪ക്ക് തണലേക്കാന്‍,മധുരമേകാന്‍ മല്‍ഗോവ മാവിന്‍ തൈ നട്ടു. പഠനത്തിലും സ്‌പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുല്‍കൃഷ്ണ എന്‍ഡോവ്മെന്റ് ഏ൪പ്പെടുത്തി. 9. കണ്ടറിയാന്‍ കാനനയാത്ര:- പാഠപുസ്തകങ്ങള്‍ നല്‍കുന്ന അറിവിനപ്പുറം, കാടിനെ കണ്ടും കേട്ടും അനുഭവിച്ചറിയാന്‍ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തില്‍ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി. 10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാ൪ത്ഥികള്‍ക്കായി ഏകദിനസെമിനാ൪ സംഘടിപ്പിച്ചു