ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
എൽ. എസ്. എസ് കോച്ചിങ് നടത്തുന്ന അധ്യാപകർ _______________________________________LSS കോച്ചിങ് നടത്തി _______________________________________06 -12 -2021 : LSS പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾക്ക് കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചു. എ. എൻ. അശോകൻ സാർ, ലിസ്സി ടീച്ചർ എന്നിവർ കോച്ചിങ് ക്ലാസിനു നേതൃത്വം നൽകി. വിദ്യാലയത്തിൽ നടന്ന ഈ ഒരു കോച്ചിങ് ക്ലാസ്സുകൊണ്ട് എൽ. എസ്. എസ് പരീക്ഷ വളരെ നന്നായി എഴുതാൻ പാട്ടി എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ഗണിതം, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, സാമൂഹ്യ ശാസ്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കോച്ചിങ് നൽകിയിരുന്നത്.
അന്താരാഷ്ട അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ കളറിംഗ് മത്സരം_______________________________________അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം സംഘടിപ്പിച്ചു. _______________________________________17 - 12 -2021 : ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി. അറബിക് ക്ലബ്ബിന്റെ കീഴിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ ഫാമിസ്_______________________________________ക്രിസ്മസ് ദിന പരിപാടികൾ സംഘടിപ്പിച്ചു. _______________________________________23 - 12 - 2021 : ഇന്ന് സ്കൂളിൽ ക്രിസ്മസ് ദിന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗംഭീരമായി നടത്തി. പരിപാടികൾ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ലീല ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീ. പി. വി. ഉണ്ണി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്താക്ലോസ് ആയി രണ്ടാം ക്ലാസ്സിലെ ഫാമിസ് വേഷമിട്ടു. തുടർന്ന് കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണവും നൽകി.