ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ

12:17, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sainuddin (സംവാദം | സംഭാവനകൾ) (തിരുത്തല്‍ 4)


മഞ്ചേരി നഗരത്തില്‍ നിന്നും അരീക്കോട് റോഡില്‍ പുല്ലൂൂര്‍ ജബലുറഹ്മ യില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് റഹ് മത്ത് പബ്ലിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍. റഹ് മത്ത് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റിനു കീഴില്‍ 1998-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുല്ലൂര്‍ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു. പുല്ലൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘവീക്ഷണത്തിലാണ് ഈ സ്ഥാപനം ഉദയം ചെയ്തത്.

ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ
വിലാസം
പുല്ലൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-12-2016Sainuddin



ചരിത്രം

വൈജ്ഞാനിക രംഗത്ത് പിന്നോക്കം നിന്നിരുന്ന പുല്ലൂര്‍ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പരത്തുന്ന ഒരു വിളക്കുമാടത്തിനായി പ്രദേശത്തുകാര്‍ നിരന്തരമായി നടത്തിയ ഒരു ശ്രമമാണ് റഹ്മത്ത് പബ്ലിക് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ സ്ഥാപനത്തില്‍ എത്തിച്ചത്. പുല്ലര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നത്തെ മഹല്ല് ഖത്വീബ് ഉസ്താദ് എം. ഉമര്‍ ബാഖവി തനിയംപുറം മുഖ്യരക്ഷാധികാരിയായും മര്‍ഹൂം യു. അബ്ദുള്ള മുസ്ലിയാര്‍ മാനേജരായും സമാദരണീയരായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ 1999 ജൂണ്‍ മൂന്നാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി. നാട്ടിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും ഉന്നതമായ ഭൗതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. സ്ഥാപക കാല മാനേജരായിരുന്ന മര്‍ഹും യു. അബ്ദുല്ല മുസ്ലിയാര്‍ അന്നത്തെ കമ്മിറ്റി ഭാരവാഹികളോട് ശാസന രൂപേണ പറഞ്ഞ വാക്കുകളില്‍ നിന്നും തന്നെ സ്ഥാപിത ലക്ഷ്യം വ്യക്തമാണ്. "പഠിപ്പും പണവുമുള്ള ബാപ്പാന്റെ പഠിപ്പുള്ള മക്കളെ മാത്രം പഠിപ്പിക്കാനുള്ളതല്ല റഹ്മത്ത് സ്കൂള്‍, പഠിപ്പില്ലാത്ത പാവപ്പെട്ട ബാപ്പാന്റെ പഠിപ്പില്ലാത്ത മക്കളെ പഠിപ്പിക്കാനാണ് റഹ്മത്ത് സ്കൂള്‍" എന്ന് അദ്ദേഹം ഇടക്കിടെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും കെ.ജി ക്ലാസ്സുകള്‍ക്കായി 6 ക്ലാസ്സ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മെയ്ന്‍ സ്റ്റേജ്, സൗണ്ട് സിസ്റ്റത്തോടെയുള്ള വിശാലമായ ഓഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, സയന്‍സ് & മാത്സ് ലാബ്, വിശാല സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ ലാബ്, കാന്റീന്‍, സ്റ്റോര്‍, ലേഡീസ് പ്രയര്‍ ഹാള്‍ തുടങ്ങിയ സൗകര്യവും ക്യാന്പസിനകത്ത് ഒരു പള്ളിയും ഉണ്ട്. പ്രക്രുതി രമണീയമായ ഒരു കുന്നിന്‍ മുകളിലാണ് സ്ഥാപനം സ്ഥിതിചെയ്യന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പുല്ലൂരിലെ നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എം. സുലൈമാന്‍ ഹാജി പ്രസിഡന്റായും എം. അബ്ദുല്‍ അസീസ് ഹാജി മാനേജറായും മുഹമ്മദ് അഷ്റഫ് (മേച്ചേരി കുഞ്ഞിപ്പ) സെക്രട്ടറി ആയും ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രിന്‍സിപ്പള്‍ ബഷീര്‍ ടി.പി യും വൈസ് പ്രിന്‍സിപ്പല്‍ പി. പി അലവി ഫൈസിയുമാണ്. സ്കൂളിനോട് അറ്റാച്ച് ചെയ്ത് മദ്റസയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കണ്ണിയന്‍ അബൂബക്കര്‍ കിടങ്ങഴി
ബഷീര്‍ ടി. പി മമ്പാട്
-
സിദ്ദീക്ക് ടി.കെ
സജീവന്‍. വി‍ ചാരങ്കാവ്
മന്‍സൂര്‍. വി. പി കീഴുപറമ്പ്
മുഹമ്മദ് ബഷീര്‍. യു പുത്തനങ്ങാടി
2015 മുതല്‍ ബഷീര്‍. ടി. പി മമ്പാട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.