ചാത്തങ്കേരിയുടെ മണ്ണിലൂടെ

ആമുഖം

കുട്ടനാട്ടിലെ പ്രശസ്തമായ 18 കരികളിൽ ഒന്നാണ് ചാത്തങ്കേരി. ആദി ദ്രാവിഡ ഗോത്ര സംസ്കൃതിയുമായി കുട്ടനാടൻ ഗ്രാമങ്ങൾക്ക് ബന്ധമുള്ളതായി ചരിത്രത്തിൽ കാണുന്നുണ്ട്. നാല്, അ‍ഞ്ച് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്റെ അവശിഷ്ടമായ പുത്തരച്ഛന്മാ‍ർ എന്നു വിളിക്കുന്ന വിഗ്രഹങ്ങൾ കുട്ടനാടൻ ഭാഗങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ഇതിന്റെ തെളിവ് തന്നെ. ചാത്തന്റെ ഭൂമി എന്നർത്ഥമാണ് ചാത്തങ്കരി വിഗ്രഹിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. ചാത്തൻ എന്നു നാമധേയമുള്ളയാൾ ഭരിക്കുന്ന കര ചാത്തൻകരി ആയി എന്നു കരുതപ്പെടുന്നു.