എ.എൽ.പി.എസ്. വെള്ളൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലോത്സവ ജേതാക്കൾ

അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്  കലോത്സവത്തിൽ  അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.

ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

പാലിയേറ്റീവ് ദിനം

ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്പർശം പാലിയേറ്റിവ് ക്ലിനിക്കിലേക്ക് കുട്ടികളും അധ്യാപകരും ചേർന്ന് 5340 രൂപ സമാഹരിച്ചു നൽകി.പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചുനൽകിയത് നമ്മുടെ സ്കൂളാണ്.

പാലിയേറ്റീവ് ദിനം സമാഹരണ പോസ്റ്റർ
സ്വരൂപിച്ച പണം സ്പർശം പാലിയേറ്റീവ് ഭാരവാഹികളെ ഏൽപ്പിക്കുന്നു.