ക്ലബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

62 കുട്ടികളടങ്ങുന്ന ഈ വിദ്യാലയത്തിലെ കുട്ടികളെ നാല് ക്ലബ്ബുകളിലായി തരംതിരിച്ചു പങ്കാളികളാക്കിയിട്ടുണ്ട് .ഓരോ ക്ലബ്ബിലും നേതൃത്വം നല്കാൻ ടീച്ചർമാരും കൺവീനർമാരായി ഒരു വിദ്യാർത്ഥിയെയും ചുമതലപെടുത്തി .കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ കഴിവ് തെളിയിക്കാൻ ക്ലബ്ബുകൾ വഴി സാധിക്കും .


സയൻസ്‌ക്ലബ്‌

ശാസ്‌ത്രബോധവും അറിവും നമ്മളിൽ രൂപപ്പെടുത്തി എടുക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങൾ തന്നെ ആണ് .എല്ലാ കാര്യങ്ങളിലും വസ്തുക്കളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാന്നിദ്ധ്യം കുട്ടികൾ തിരിച്ചറിയണം . വിദ്യാഭ്യാസത്തിലൂടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കൗതുകവും അറിയുവാനുള്ള ആഗ്രഹവും വളർത്താൻ സ്ക്കൂളിലെ പഠനോപകാരണങ്ങളും പരീക്ഷണശാലകളും സഹായിക്കും . 20416 alpsk-14.jpg 20416 alpsk 15.jpg.jpg

വായനക്ലബ്‌

കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല മായ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. വായനദിനത്തിന് വായനശാലസന്ദർശിക്കുകയും, പുസ്തക വായനശീലമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം തുടങ്ങിവച്ച "വായന ചങ്ങാത്തം " മികച്ച രീതിയിൽ തന്നെ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ഗണിത ക്ലബ്

ഹലോ ഇംഗ്ലീഷ്

"https://schoolwiki.in/index.php?title=ക്ലബ്_പ്രവർത്തനങ്ങൾ.&oldid=1764536" എന്ന താളിൽനിന്ന് ശേഖരിച്ചത്