എ.എം.യു.പി.എസ്. കോട്ട്/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽതിരൂർ മുനിസിപ്പാലിററിയിൽ കോട്ട് എന്ന പ്രദേശമാണ് എന്റെ നാട്. തോടും പുഴയും വയലും എല്ലാമുളള സുന്ദരമായ നാട്.ഭൂപ്രകൃതിക്ക് ഇണങ്ങുന്ന സ്ഥലപ്പേരുകളാണ് ഇവിടുത്തേത്.മൈലാടിക്കുന്ന്,ഇല്ലത്തപ്പാടം,കാക്കടവ്, കാഞ്ഞിരക്കുണ്ട്,പരന്നേക്കാട് എന്നിവ അവയിൽ ചിലത്.
ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗങ്ങൾ പണ്ടുകാലത്ത് കച്ചവടവും കൂലിപണിയുമായിരുന്നു.അടയ്ക്ക വെററിലപോലെയുളള കൃഷിയിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരുണ്ട്.ഈദ്യകാലത്ത് വിദേശങ്ങളിൽ ജോലി തേടി പോകുന്നവർ കുറവായിരുന്നു.എന്നാൽ ഇപ്പോൾ പ്രവാസികളുടെ എണ്ണം കൂടുതലാമ്. അതുകൊണ്ട് ഇടത്തരം കുടുംബങ്ങളാണ് അധികവും .
ആദ്യകാലത്ത് ഉയർന്ന വിദ്യാഭ്യാസം നേടിയവർ കുറവായിരുന്നു. ഓത്തുപ്പളളിക്കൂടമായിരുന്നുവിദ്യഭ്യാസകേന്ദ്രം.എന്നാൽ സ്ഥിതി ആകെ മാറി. പെൺ
കുൺട്ടികൾ ഉൾപ്പെടെ എല്ലാവരം നല്ല വിദ്യാസമുളളവരാണ്.കൈതവളപ്പ എ എം എൽ പി എസ്,അംഗനവാടികൾ,മദ്രസകൾ തൊട്ടടുത്ത് തന്നെയുണ്ട്.
തിരൂർ പൊന്നാനിപ്പുഴ നിറഞ്ഞ് കവിഞ്ഞ് അരികത്ത് കൂടി ഒഴുകുന്നു.അതിനുമുകളിൽ പണിതീർത്ത തൂക്കുപാലം പ്രദേശവാസികൾക്കും ദൂരെ
നിന്നും വരുന്നവർക്കും ഒരുപോലെ കണ്ണിനു കൗതകം നൽകുന്നു. ഇതു നാടിനെയും ആനപ്പടി എന്ന സ്ഥലത്തെയും ബന്ധിപ്പിക്കാൻ സഹായിക്കുന്നു.