ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-20
LITTLE KITES 2019-20
ഇൻസ്റ്റലേഷൻ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.
ഹെൽപ്പ് ഡസ്ക്ക്
എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ നാലാം തീയതി മുക്കം സബ് ജില്ലാ ഐ.ടി കോ ഓർഡിനേറ്ററായ നൗഫൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയതു. സീനിയർ അസിസ്റ്റന്റായ ഹനീഫ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ സംസാരിച്ചു.
ഡിജിറ്റൽ പൂക്കളം
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പുക്കള മത്സരം എസ്.ഐ.ടി സേതുമാധവൻ സാർ ഉദ്ഘാടനം ചെയ്തു. സെപ്തംബർ രണ്ടാം തീയതി കംപ്യൂട്ടർ ലാബിൽ വെച്ചാണ് പരിപാടി നടത്തിയത്. നാൽ പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് എസ്.ഐ.ടി.സി സേതുമാധവൻ , കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാന, റീഷ എന്നിവർ നേതൃത്വം നൽകി.
ഇ കോർണർ
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു
ഐ.ടി. മേള
2019 -20 അധ്യയന വർഷത്തെ ഐ.ടി. മേള നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സമദ് നിർവ്വഹിച്ചു. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് / ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നീ പരിപാടികൾ ലാമ്പിൽ വെച്ച് നടത്തി. പരിപാടികൾക്ക് എസ് ഐ ടി. ത്രീ സേതുമാധവൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശ്രീമതി ഫിർദൗസ് ബാനു, ശ്രീമതി റീഷ എന്നിവർ നേതൃത്വം നൽകി.