ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്
2021 - 22 അധ്യയനവർഷം ആരംഭിച്ചപ്പോൾ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനവും ആരംഭിച്ചിരുന്നു.ജൂൺ മാസം തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൻറെ ഭാഗമായി ഒട്ടുമിക്ക പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയിരുന്നത്.
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിയ ദിനാചരണങ്ങൾ ചുവടെ ചേർക്കുന്നു.
സമുദ്ര ദിനം
ലോക ജനസംഖ്യ ദിനം
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
ക്വിറ്റിന്ത്യാ ദിനം *മനുഷ്യാവകാശ ദിനം
UN ദിനം
ദിനാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾക്കിടയിലും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി.
ക്വിസ് ,പ്രസംഗം, ഉപന്യാസം , പോസ്റ്റർ രചന ,ചിത്രരചന, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ,
സെമിനാറുകൾ എന്നിവയിലെല്ലാം കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു.
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വളരെ വിപുലമായ പ്രവർത്തനങ്ങൾ ആയിരുന്നു സോഷ്യൽ സയൻസ് ക്ലബ് നടത്തിയിരുന്നത്.അമൃത മഹോത്സവത്തോടനുബന്ധിച്ച് ദേശീയഗാനം ദേശീയഗീതം ആലാപനം, പ്രാദേശിക ചരിത്ര രചന എന്നിവ നടത്തി കയുണ്ടായി .അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് 2021 ജൂലൈ മാസം 11 ന് കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് മാസം 6 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. 2021 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി.