'ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

20:43, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adwaith P B (സംവാദം | സംഭാവനകൾ) ('''ഡിസംബർ 3-ലോക ഭിന്നശേഷി ദിനം''' ലോക ഭിന്നശേഷി ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസംബർ 3-ലോക ഭിന്നശേഷി ദിനം' ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..

'ഡിസംബർ 10 മനുഷ്യാവകാശദിനം' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.

'ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം' ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.

'അതിജീവനം' കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു.