ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1997-ലാണ്ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെട്ടത് .എച്ച് എം ഇൻചാർജ് ആയ ശ്രീമതി തങ്കമ്മ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ . ആദ്യകാലങ്ങളിൽ ഒരു സയൻസ് ബാച്ചും ഒരു ഹുമാനിറ്റിസ് ബാച്ചുമായി ആകെ 150 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും രണ്ട് ഹുമാനിറ്റിസ് ബാച്ചുകളും പ്രവർത്തിച്ചു വരുന്നു.24 ടീച്ചിംഗ് സ്റ്റാഫുകളും 2 നോൺ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്. സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ് എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു

കാർത്തിക സ്കോളർഷിപ്പ്

എച്ച്.എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികൾ പ്ലസ്ടുവിൽ പഠിക്കുന്ന ചേച്ചിമാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് കാർത്തിക സ്കോളർഷിപ്പ്

സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.