ജൂൺ 1 ഓൺലൈൻ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം '''ഓൺലൈൻ പ്രവേശനോത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ പ്രവേശനോത്സവം ജൂൺ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടത്തുവാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ സുചിത്ര.സി അധ്യക്ഷനായ ഈ പരിപാടി CTMC ചെയർപേഴ്സൺ കവിത കെ ൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി കെ , വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എന്നിവരുടെ സാന്നിധ്യമുള്ള ഈ പരിപാടിക്ക് എഇഒ സ്വർണകുമാരി ടീച്ചർ,ബിപിസി മനുചന്ദ്രൻ ,രക്ഷകർത്താക്കൾ , തുടങ്ങിയവർ ആശംസയറിയിച്ചു.തുടർന്ന് PTA പ്രസിഡണ്ട് വി ശിവദാസൻ നന്ദി പറയുകയും ,പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ മികവ് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശനം നടത്തുകയും പുസ്തകങ്ങളും,മുഖ്യമന്ത്രിയുടെ സന്ദേശമടങ്ങിയ ലഘുലേഖയും കൈമാറുകയും ചെയ്തു.

"https://schoolwiki.in/index.php?title=ജൂൺ_1_ഓൺലൈൻ_പ്രവേശനോത്സവം&oldid=1754330" എന്ന താളിൽനിന്ന് ശേഖരിച്ചത്