നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്

2019 20 അധ്യയന വർഷമാണ് സ്കൂളിൽ ഫിലിം ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്.  വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സിനിമകൾ കാണുവാനും തുടർന്ന് ചർച്ചകളും അവലോകനങ്ങളും നടത്തുന്നതിനും വേണ്ടി ക്ലബ് വേദിയാകുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കുട്ടികളുടെ അഭിരുചി വർധിപ്പിക്കുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തപ്പെട്ടു . 2021 ൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്  നാഷണൽ ഹൈസ്കൂൾ ഫിലിം ക്ലബ്ബും, പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകൾ ഓൺലൈൻ വഴി കുട്ടികൾക്കായി അവതരിപ്പിക്കുകയുണ്ടായി . മൂന്ന് ചിത്രങ്ങൾ അദ്ദേഹത്തിൻറെ 152-ാം ജന്മവാർഷികദിനം മുതൽ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കുകയുണ്ടായി. 'ദ് മേക്കിങ് ഓഫ് മഹാത്മാ', 'ഗാന്ധി,' 'കൂർമാവതാര' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് . ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങനെ, അദ്ദേഹത്തിൻറെ ആദർശങ്ങൾ എന്തൊക്കെയായിരുന്നു ,പുതിയ കാലഘട്ടത്തിൽ അവ എങ്ങനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങൾ ചർച്ച ചെയ്യാൻ ഈ സിനിമാ പ്രദർശനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.


2022 ൽ പൊതുവിദ്യാഭ്യാസ വകുപ്പും, എക്സൈസ് വകുപ്പും,വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഫിലിം ക്ലബ്ബിലെ കുട്ടികൾ ഷോർട്ട് ഫിലിം നിർമ്മിക്കുകയും ചെയ്തു.