സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ

14:44, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)

മൗണ്ട് കാർമ്മൽ സ്‌കൂളിലെത്തുന്നവരെ എന്നും സ്വാഗതം ചെയ്യുന്നത് ഈ ക്യാമ്പസിലെ വൃക്ഷപ്പെരുമയാണ് .മരങ്ങൾ നിറഞ്ഞ ക്യാംപസ് ഒരു ഗൃഹാതുരത സമ്മാനിക്കുന്നു .ആശ്രമ സമാനമായ ശാന്തതയും കിളികളുടെ കാളകൂജനവും നിറഞ്ഞു നിൽക്കുന്ന സ്‌കൂൾ ഗ്രൗണ്ടിൽ എത്രനേരം ചെലവഴിച്ചാലും മതിവരില്ല.സിസ്റ്റർ വെർജീനിയ നട്ട മഴമരങ്ങളാണ് ഏറെ ആകർഷകം .ആ രണ്ടു കൂറ്റൻ മരങ്ങളുടെ തടി പത്തു കുട്ടികൾക്ക് കൈകോർത്തുചേർത്തു പിടിക്കാവുന്നത്ര വലിപ്പമാണ് .മഴക്കാലത്തു ഹരിതമനോഹാരിത വിരിയിച്ചു നിൽക്കുമ്പോൾ വേനൽക്കാലങ്ങളിൽ ഇലയെല്ലാം കൊഴിച്ചു ആകാശത്തേയ്ക്ക് ധ്യാനാത്മകതയോടെ വിരലുനീട്ടി നിൽക്കും .എത്രയെത പക്ഷിക്കൂടുകളാണ് ആ വന്മരങ്ങളിൽ .

ക്യാമ്പസിലാകെ വലുതും ചെറുത്തുമായി 600 ൽ അധികം മരങ്ങളുണ്ട് .അവയിൽ എറിയവയുടെയും ശാസ്ത്രനാമവും പേരും ഗുണങ്ങളുമെല്ലാം ലേബൽ ചെയ്തു വച്ചിട്ടുണ്ട് .